തിരുനെല്ലൂര്‍ എ.എം.എല്‍.പി വിദ്യാലയത്തില്‍ പ്രൈമറി തലത്തില്‍ ഇംഗ്‌ളിഷ് മീഡിയം ജൂണ്‍ 6 മുതല്‍ ആരംഭിക്കുമെന്ന് മാനേജര്‍ അബു കാട്ടില്‍ അറിയിച്ചു.പുതിയ പ്രവേശോദ്‌ഘാടനം അസ്‌ഗറലി തങ്ങള്‍ (ഐ.യു.എം.എല്‍ ജില്ലാ വൈസ് പ്രസിഡണ്ട്)നിര്‍വഹിക്കും.
വിദ്യാലയത്തിന്റെ സര്‍വതോന്മുഖമായ ഉന്നമനം ലക്ഷ്യം വെച്ച് സംഘടിപ്പിക്കപ്പെട്ട പ്രത്യേക സമിതിയുടെ അധ്യക്ഷന്‍ കൂടിയായ തങ്ങളുടെ എല്ലാ അര്‍ഥത്തിലുള്ള സഹകരണവും ശ്ലാഘനീയമാണെന്ന് അബു കാട്ടില്‍ പറഞ്ഞു.നാളുകളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അഭ്യര്‍ഥന സാക്ഷാല്‍കരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മാനേജര്‍ ദിതിരുനെല്ലൂരുമായി പങ്കുവെച്ചു.
പ്രത്യേക ചടങ്ങില്‍ നാട്ടിലെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.