തിരുനെല്ലൂര്‍ :ആണ്ട് തോറും നടത്തിവരുന്ന ദിക്‌റ്‍ വാര്‍ഷികത്തോടനുബന്ധിച്ച് 2010 ഒക്‌ടോബര്‍ 5,6,7 തിയ്യതികളില്‍ വൈകീട്ട് 7.30 ന് നൂറുല്‍ ഹിദായ മദ്രസ്സ അങ്കണത്തില്‍ മത പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ബഹുമാന്യരായ അശ്‌റഫ് അശ്‌റഫി,കുഞ്ഞി മുഹമ്മദ് സഖാഫി,അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ പ്രഭാഷണ വേദിയെ ധന്യമാക്കും .കുടുംബ ജീവിതം ഇസ്‌ലാമില്‍ ,നേരായ മാര്‍ഗ്ഗം ,ആത്മ സംസ്‌കരണം എന്നീവിഷയങ്ങളെ അധികരിച്ച് നടത്തപ്പെടുന്ന പ്രഭാഷണ പരമ്പരയിലും ദിക്‌റ് വാര്‍ഷിക പരിപാടികളിലും സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.