ദോഹ: സേവന സാന്ത്വന കാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം മഹല്ലിലെ നിര്‍മ്മാണാത്മക സംരംഭങ്ങളിലുള്ള സഹകരണത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും പ്രാരംഭം മുതലുള്ള വീര്യത്തെ അണയാതെ നിര്‍ത്തുന്നതില്‍ ഒരോ അംഗവും സ്‌തുത്യര്‍ഹമായ സേവന സന്നദ്ദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.ഷറഫു ഹമീദ് പറഞ്ഞു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രത്യേക അവലോകന പ്രവര്‍ത്തക സമിതി യോഗത്തില്‍ തുടക്കം കുറിക്കുകയായിരുന്നു പ്രസിഡണ്ട്. ഈ വര്‍ഷത്തെ പ്രാരംഭത്തില്‍ നിലവില്‍ വന്ന സമിതി വിഭാവന ചെയ്‌ത ഓരോന്നും സസൂക്ഷ്‌മം വിലയിരുത്തുകയും പഠിക്കുകയും വേണം .തയാറാക്കപ്പെട്ട അജണ്ടയിലെ സിംഹ ഭാഗവും പൂര്‍ത്തീകരിക്കാനായിട്ടുണ്ട് .ബാക്കിയുള്ളവ പുരോഗമിക്കുന്നുണ്ട്.ചിലത് പാതി വഴിയിലാണ്. അജണ്ടയില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളിലും അവസരത്തിനൊത്തുണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ ഉത്തമോദഹരണമാണ് പള്ളിയിലെ പുതിയ പരവതാനിയും അനുബന്ധ പ്രവര്‍ത്തനങ്ങളും അധ്യക്ഷന്‍ വിശദീകരിച്ചു.
അവധി കഴിഞ്ഞെത്തിയ ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ നാട്ടു വിശേഷങ്ങളും പ്രവര്‍ത്തന വര്‍ഷത്തെ വിശദാംശങ്ങളും സവിസ്‌തരം അവതരിപ്പിച്ചു.തുടര്‍ന്ന് ഈ പ്രവര്‍ത്തന വര്‍ഷത്തെ അജണ്ടകള്‍ ഓരോന്നായി പരിശോധിക്കുകയും ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്‌തു.
ഹാജി ഹുസൈന്‍ കെ.വി,ഖമറുദ്ധീന്‍ കടയില്‍ ,അബ്‌ദുന്നാസിര്‍ അബ്‌ദുല്‍ കരീം , അബു മുഹമ്മദ്‌മോന്‍ ,ജാസിര്‍ അസീസ്,യൂസഫ് ഹമീദ് ,ഹാരിസ് അബ്ബാസ്,തൌഫീഖ് താജുദ്ധീന്‍, ഷൈതാജ് മൂക്കലെ, സലീം നാലകത്ത് ,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സജീവമാക്കി.
ഹാജി ഹുസൈന്‍ കെ.വി,ഖമറുദ്ധീന്‍ കടയില്‍ ,അബ്‌ദുന്നാസിര്‍ അബ്‌ദുല്‍ കരീം , അബു മുഹമ്മദ്‌മോന്‍ ,ജാസിര്‍ അസീസ്,യൂസഫ് ഹമീദ് ,ഹാരിസ് അബ്ബാസ്,തൌഫീഖ് താജുദ്ധീന്‍, ഷൈതാജ് മൂക്കലെ, സലീം നാലകത്ത് ,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സജീവമാക്കി.
നിര്‍ധനര്‍ക്കും നിത്യ രോഗികള്‍ക്കും നിരാലംബര്‍ക്കുമുള്ള സഹായം ,അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹനം ,വിശേഷാവസരങ്ങളിലും പരിശുദ്ധ റമദാനിലും ഉള്ള സംരംഭങ്ങളും സംഗമങ്ങളും ,കലാ കായിക സൌഹൃദ വേദികളും സംഗമങ്ങളും,ഇരുകരകള്‍ക്കപ്പുറവും വിശാലമായ മഹല്ല് ഭൂമികയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനുള്ള ആസൂത്രണങ്ങളും കര്‍മ്മ പരിപാടികളും ,മഹല്ലിലെ പ്രവാസി സമൂഹത്തെ ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ഒരുമിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ എല്ലാം വിശദമായി വിലയിരുത്തി.
പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും സുഭദ്രതയും , യുവ ജനങ്ങളുടെ പങ്കും പങ്കാളിത്തവും, കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തന മുഖവും ആയിരിക്കാം ഈ വര്‍ഷത്തെ കര്‍മ്മ പദ്ധതികളെ നമ്മുടെ വിഭാവനക്കനുസരിച്ച് വിജയിപ്പിക്കാനായത് എന്നു അംഗങ്ങള്‍ അഭിപ്രായപ്പെട്ടു .
അടിയന്തിരമായി നിര്‍വഹിക്കേണ്ട ഭവന നിര്‍മ്മാണ പദ്ധതിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ഉപയോഗപ്പെടുത്തി ആവുന്നത്ര സഹകരിക്കാമെന്നു തീരുമാനിച്ചു.പ്രസ്‌തുത പദ്ധതിയുടെ മേല്‍നോട്ടത്തിനും മറ്റ് ഉത്തരവാദിത്വ നിര്‍വഹണത്തിനും കുഞ്ഞു ബാവു മൂക്കലെയെ ചുമതലപ്പെടുത്താനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
കലാ കായിക അജണ്ടയിലെ മറ്റൊരിനമായ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നു ഷൈതാജ് വിശദീകരിച്ചു.ഖത്തര്‍ മുഹമ്മദന്‍സ് എന്ന പേരില്‍ പ്രസ്‌തുത കായിക വിഭാഗം പ്രവര്‍ത്തന സജ്ജമാകും.
സമിതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കരട് രൂപത്തെ അടിസ്ഥാനമാക്കി വിശദമായ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കാനും ഈ വര്‍ഷാവസാനത്തില്‍ ജനറല്‍ ബോഡി വിളിച്ച്‌ചേര്‍ക്കാനും ജനറല്‍ സെക്രട്ടറിയെ ഉത്തരവാദപ്പെടുത്തി.
പണിപ്പുരയിലുള്ള സുവനീര്‍ 2016 ല്‍ വളരെ വിപുലമായ സാംസ്‌കാരിക സംഗമത്തില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടാന്‍ കഴിയുമെന്നു സുവനീര്‍ സമിതിയുടെ എഡിറ്റര്‍ അസീസ്‌മഞ്ഞിയില്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
സിറ്റിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഷിഹാബ് എം.ഐ സ്വാഗതവും സലീം നാലകത്ത് നന്ദിയും പ്രകാശിപ്പിച്ചു.