അജണ്ടകളിലൂന്നി ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ സഹൃദയരായ അംഗങ്ങളുടെ സഹകരണം സജീവമാകും.ഖ്യുമാറ്റ് വാര്‍ഷിക റിപ്പോര്‍ട്ട് സമ്പന്നമായതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ 2017 കാലയളവിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട നേതൃത്വം.
ഖ്യു.മാറ്റ് അംഗങ്ങള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട സ്നേഹ
സ്‌പര്‍ശം ഏറെ സ്വാഗതം ചെയ്യപ്പെട്ടതായി സെക്രട്ടറി പറഞ്ഞു.പ്രവാസ കാലത്ത്
ദൗര്‍ഭാഗ്യവശാല്‍ അത്യാഹിതമൊ ജീവഹാനിയൊ സംഭവിച്ചാല്‍ സ്നേഹ സ്‌പര്‍ശം
പദ്ധതിയിലൂടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും.ഒരു നിശ്ചിത സംഖ്യ
അംഗങ്ങളില്‍ നിന്നും ശേഖരിച്ചു കൊണ്ട് പ്രസ്‌തുത തുക സമാഹരി്‌ക്കും.
പ്രദേശത്തെ
അര്‍ഹരായ അമ്പതോളം കുടുംബങ്ങള്‍ക്ക് നല്‍കിപ്പോരുന്ന സാന്ത്വനം
വിജയകരമായി തുടരുന്നുണ്ട്.ഗുണ ഭോക്താക്കള്‍ക്ക് വലിയ ആശ്വാസവും
പ്രതീക്ഷയും ഈ പദ്ധതിയിലൂടെ പ്രധാനം ചെയ്യപ്പെടുന്നുണ്ട്.
റമദാനിലെ വിശേഷപ്പെട്ട റിലീഫ് പ്രവര്‍ത്തനങ്ങളും ഭംഗിയായി നിറവേറ്റപ്പെട്ടു.നൂറിലേറെ കുടുംബങ്ങളാണ് ഇതിന്റെ ഗുണ ഭോക്താക്കള്‍.ദോഹയിലും മഹല്ലിലും നടത്തപ്പെടുന്ന ഇഫ്‌ത്വാര്‍ സംഗമം ആവേശകരമായ സൗഹൃദ സംഗമങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്.
മഹല്ലിലെ ഇതര മസ്‌ജിദുകളിലെ പോലെ മുല്ലശ്ശേരി കുന്നത്തെ മസ്‌ജിദിലും പരവതാനിയും പുതിയ ശബ്‌ദ സംവിധാനവും ഒരുക്കാനും കഴിഞ്ഞ 2016 കാലയളവില്‍ ഖ്യു.മാറ്റിന് സാധിച്ചു.
സാമ്പത്തിക പ്രയാസം കാരണം തുടര്‍ വിദ്യാഭ്യാസം അടഞ്ഞു പോകുന്നവര്‍ക്ക് കൈ താങ്ങാകാനും ഖ്യു.മാറ്റ് ശ്രമിക്കുന്നുണ്ട്.
2017 കാലയളവിലെ വിഭാവനാകളും വിചാരങ്ങളും പ്രഥമ പ്രവര്‍ത്തക സമിതിയ്‌ക്ക് ശേഷം വിശദീകരിക്കുമെന്നും പുതിയ സമിതിയിലും നേതൃത്വത്തിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.
മഹല്ലു നേതൃത്വവുമായി സഹകരിച്ചു പോകാന്‍ കഴിയുന്നതില്‍ സംതൃപ്‌തി പ്രകടിപ്പിക്കുകയും പാര്‍പ്പിട സമുച്ചയത്തിന്റെ അവസാന ഘട്ട പ്രതിസന്ധി പരിഹരിക്കുന്നതില്‍ ക്രിയാത്മകമായി സഹകരിക്കാന്‍ കഴിഞ്ഞതിലും പ്രസിഡണ്ട് സന്തോഷം രേഖപ്പെടുത്തി.
തുടര്‍ച്ചയായി നേതൃപദവിയിലേയ്‌ക്ക് നിര്‍ദേശിച്ചു കൊണ്ടിരിക്കുന്ന അംഗങ്ങളോട് പ്രസിഡണ്ട് ഷറഫു ഹമീദ് നന്ദി പ്രകാശിപ്പിച്ചു.അംഗങ്ങള്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തില്‍ സന്തോഷമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീമും പറഞ്ഞു.