തിരുനെല്ലൂര്‍:കേരള വിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.
തിരുനെല്ലൂര്‍ മഹല്ല് പരിധിയില്‍ നിന്നും പത്താം തരത്തില്‍ ഉന്നത വിജയം കൈവരിച്ചവരുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രദേശത്തെ വിദ്യാലയങ്ങള്‍ നല്ല പ്രകടനം കാഴ്‌വെച്ചതായി വാര്‍ത്തകള്‍ കാണിക്കുന്നു.
തിരുനെല്ലൂരില്‍ നിന്നുള്ള റഹ്‌മത്തുന്നിസ ഷിഹാബ് പ്ലസ് ടുവില്‍ 82 ലേറെ വിജയ ശതമാനം കൈവരിച്ചതയി അറിയുന്നു.സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി.പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും ഈ സമര്‍ഥ എ പ്ലസ് കരസ്ഥമാക്കിയിരുന്നു.
നന്മ തിരുനെല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ ഷിഹാബ് എം.ഐ യുടെ മകളാണ് റഹമത്തുന്നിസ.വിജയികളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും നന്മ തിരുനെല്ലൂര്‍ ആശംസകള്‍ അറിയിച്ചു.