നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 14 February 2017

പ്രഥമ സമിതി ഇന്ന്

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ 2017 കാലയളവിലേയ്‌ക്ക്‌ പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള പ്രഥമ പ്രവര്‍‌ത്തക സമിതി ചേരുന്നു.പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ വസതിയില്‍ വൈകുന്നേരം 7 മണിക്ക്‌ യോഗ നടപടികള്‍ ആരം‌ഭിക്കുമെന്ന്‌ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ പറഞ്ഞു.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ്‌ അധ്യക്ഷത വഹിക്കുന്ന പ്രഥമ പ്രവര്‍‌ത്തക സമിതി സം‌ഗമം സീനിയര്‍ അം‌ഗം ആര്‍.കെ ഹമീദ്‌ ഉദ്‌ഘാടനം ചെയ്യും.സീനിയര്‍ അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,വൈസ്‌ പ്രസിഡന്റ്‌ കെ.ജി റഷീദ്‌,ട്രഷറര്‍ സലീം നാലകത്ത്‌,സെക്രട്ടറി ഷൈദാജ്‌ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിക്കും.അസീസ്‌ മഞ്ഞിയില്‍ സമാപന പ്രഭാഷണം നടത്തും.

മഹല്ലിലെ സേവന സാന്ത്വന പദ്ധതികളും,പള്ളി മദ്രസ്സാ അങ്കണങ്ങളുടെ ശുചീകരണവും സൗന്ദര്യ വത്കരണവും വികസനവും മുഖ്യ അജണ്ടയായിരിയ്‌ക്കും.കഴിഞ്ഞ ദിവസം ചേര്‍‌ന്ന നിര്‍വാഹക സമിതില്‍ രൂപപ്പെടുത്തിയ കരടു രേഖയുടെ അടിസ്ഥാനത്തില്‍ പൂര്‍‌ണ്ണമായ ചിത്രം രൂപപ്പെടും.29 അം‌ഗങ്ങളാണ്‌ പ്രവര്‍‌ത്തക സമിതിയില്‍ ഉള്ളത്.അവധിയില്‍ നാട്ടിലുള്ളവരല്ലാത്ത എല്ലാ അം‌ഗങ്ങളും പങ്കെടുക്കും.വിശദമായ റിപ്പോര്‍ട്ടും വിശകലനങ്ങളും വരും ദിവസങ്ങളില്‍ ലഭ്യമാകും.