നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 13 February 2017

വയോധികര്‍‌ക്കായുള്ള ആരോഗ്യ ക്യാമ്പ്‌

തിരുനെല്ലൂര്‍:വയോധികര്‍‌ക്കായുള്ള ആരോഗ്യ ക്യാമ്പ്‌.പ്രദേശത്തെ വൃദ്ധ ജനങ്ങളുടെ ആരോഗ്യ പരിപാലനവും സുരക്ഷയും ലക്ഷ്യമാക്കി ആരോഗ്യ ക്യാമ്പ്‌ സം‌ഘടിപ്പിക്കുന്നു.2017 ഫിബ്രുവരി 14 ചൊവാഴ്‌ചകാലത്ത്‌ 10 മണി മുതല്‍ തിരുനെല്ലൂര്‍ സ്‌കൂളില്‍ ക്യാമ്പ്‌ പ്രവര്‍‌ത്തന സജ്ജമാകും.അറുപതു വയസ്സു കഴിഞ്ഞവര്‍‌ക്കായി ഒരുക്കുന്ന ഈ പ്രത്യേക ക്യാമ്പില്‍ ചികിത്സയും മരുന്നും സൗജന്യമായിരിയ്‌ക്കും.ഈ അവസരം അര്‍ഹരായവര്‍ ഉപയോഗപ്പെടുത്തണമെന്നു മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍ ഒരു സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു.