നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 11 February 2017

കര്‍മ്മ നിരതനായ ഗ്രാമ സേവകന്‍

തിരുനെല്ലൂര്‍:തിരുനെല്ലുരുള്‍കൊള്ളുന്ന മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജനസമ്മതനായ ഒരു പ്രസിഡന്റിനെ തിരുനെല്ലൂര്‍ എന്ന ഗ്രാമത്തിനു സം‌ഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ ഗ്രാമവാസികള്‍‌ക്ക്‌ അഭിമാനിക്കാം.പഞ്ചായത്തിലെ ഒരോ വിഷയവും സൂക്ഷ്‌മമായി അന്വേഷിക്കുകയും പഠിക്കുകയും ചെയ്യാനുള്ള സന്നദ്ധതയായിരിക്കണം എ.കെ ഹുസൈന്‍ എന്ന ഗ്രാമ പഞ്ചായത്ത്‌ നായകനെ വ്യതിരിക്തനാക്കുന്നത്‌.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിനെ തരിശു രഹിത ഗ്രാമമായി പ്രഖ്യാപിക്കപ്പെടാനുള്ള പഞ്ചായത്തിന്റെ ശ്രമകരമായ ഉദ്യമം വിജയിക്കുമാറാകട്ടെ എന്ന്‌ ഒരോ ഗ്രാമവാസിയും അകമഴിഞ്ഞു പ്രാര്‍ഥിക്കുന്നുണ്ടാകാം.

തിരുനെല്ലുരിലെ കൃഷി ഉത്സവം രാഷ്‌ട്രീയ സാമുഹിക സാംസ്‌കാരിക കാര്‍ഷിക രം‌ഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉത്സവഛായയില്‍ സമാപനം കുറിച്ചിരിക്കുന്നു.ഈ സാഹചര്യത്തില്‍ ഇനി പുര്‍ത്തീകരിക്കപ്പെടാനുള്ള ദൗത്യത്തെ പ്രസിഡന്റിന്റെ ഭാഷയില്‍ തന്നെ ദിതിരുനെല്ലൂര്‍ ഇവിടെ പകര്‍‌ത്തുന്നു.

''കൃഷി മുഖ്യ ജീവിതോപാധിയും, സംസ്കാരവുമായി സ്വീകരച്ചു പോന്നിരുന്ന ഒരു പഴയ കാലഘട്ടമുണ്ടായിരുന്നു തിരുനെല്ലൂരിന്. അകാലത്തില്‍ എന്നോ കൈമോശം സംഭവിച്ച തിരുനെല്ലൂരിന്‍റെ ആ പഴയ നെല്ലറ തിരികെ പിടിക്കാന്‍ ഒരു വര്‍ഷമായി നടത്തുന്ന ശ്രമം ഇന്ന് വിജയം കണ്ടിരിക്കുന്നു. ബാല്യത്തില്‍ കേട്ടു മറന്ന കൊയ്ത്തു പാട്ടിന്‍റെ ഈണവും കുഞ്ഞാറ്റ കിളികളുടെ കലമ്പലും പുന്നെല്ലിന്‍റെ ഗന്ധവും വീണ്ടും നുകരാള്ള മോഹം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലം തന്നെയാണിതെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്.
മുല്ലശ്ശേരി പഞ്ചായത്തിനെ തരിശുരഹിത ഗ്രാമമാക്കുമെന്ന ഗ്രാമപഞ്ചായത്തിന്‍റെ ഈവര്‍ഷത്തെ പദ്ധതി രേഖയുടെ പ്രഖ്യാപനം സഫലമാകുക കൂടിയാണ് ഇന്ന് ഇവിടെ. പറമ്പന്തുള്ളി കിഴക്കെ പറപ്പാടത്തെ 7 ഏക്കര്‍ നിലം കൂടി കൃഷിയോഗ്യമാക്കി കഴിഞ്ഞാല്‍  മുല്ലശ്ശേരി പഞ്ചായത്ത് 'തരിശുരഹിത' ഗ്രാമമായി പ്രഖ്യാപിക്കപ്പെടും. ഗ്രാമപഞ്ചായത്തിന്‍റെ ഈ ശ്രമത്തെ സര്‍വ്വാത്മനാ പിന്തുണച്ച് സഹായിച്ച എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ഈസന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.