നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 10 February 2017

കാര്‍ഷിക സമൃദ്ധിയിലേയ്‌ക്ക്‌ തിരുനെല്ലൂര്‍

തിരുനെല്ലൂര്‍:തിരുനെല്ലൂരിന്റെ ദുര്‍‌ഗതിയ്‌ക്ക്‌ അറുതി വരുത്താനുള്ള പഞ്ചായത്തിന്റെ നിശ്ചയ ദാര്‍‌ഢ്യം സാക്ഷാത്കരിക്കുന്ന ശുഭ മുഹൂര്‍ത്തത്തിനു തിരുനെല്ലുര്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു.എം.എല്‍.എ മുരളി പെരുനെല്ലി സന്ദേശത്തില്‍ പറഞ്ഞു. തിരുനെല്ലൂര്‍ പാടത്ത്‌ ഞാര്‍ നടീല്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബഹുമാന്യനായ ജന പ്രതിനിധി.തുടര്‍ന്ന്‌ അഹമ്മദ്‌ അബ്‌ദുല്ലയുടെ തരിശായി കിടന്നിരുന്ന കൃഷിയിടത്തില്‍ എള്ള്‌ കൃഷിയും ബഹുമാന്യനായ എം.എല്‍.എ മുരളി പെരുനെല്ലി വിത്തു പാകി നിര്‍‌വഹിച്ചു.പുതിയ കാര്‍‌ഷിക സം‌സ്‌കാരം ഗ്രാമീണ തലത്തില്‍ വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍‌ക്ക്‌ വലിയ ജന പിന്തുണയാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു ജന നായകര്‍ പറഞ്ഞു.

സംസ്‌ഥാനത്തെ പ്രാദേശിക പഞ്ചായത്ത് തല കൃഷി ഭവനുകളുടെ പങ്കാളിത്തത്തെ ഊര്‍‌ജ്ജസ്വലമാക്കാനുതകും വിധം തദ്ധേശവാസികളുടെ ഭാഗദേയത്വം ഉറപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളുടെ പ്രതിഫലനം സഹൃദയരായ കര്‍‌ഷകരുടെ കൂട്ടുത്തരവാദത്തോടെ ഹരിതാഭമായതില്‍ എ.കെ ഹുസൈന്റെ കര്‍‌മ്മ നൈരന്തര്യത്തിനു തിളക്കം കൂട്ടുന്നു.ഒപ്പം ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ കതിരണിയാനും തുടങ്ങുന്നു.

രാവിലെ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹുസൈന്‍ എ.കെ യുടെ അദ്ധ്യക്ഷതയിലായിരുന്നു നടീല്‍ ഉത്സവം.മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതി വേണു ഗോപാല്‍ മുഖ്യാതിഥിയായിരുന്നു.

ജെന്നി ജോസഫ്‌ (ചെയര്‍ പേര്‍സണ്‍ ജില്ലാ വികസന സ്റ്റാന്റിങ് കമ്മിറ്റി) വി.കെ രവീന്ദ്രന്‍ (വൈസ്‌ പ്രസിഡന്റ്‌ ബ്ലോക് പഞ്ചായത്ത്‌) ഹസീന താജുദ്ധീന്‍ (ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍) അസ്‌മാബി ഉസ്‌മാന്‍ ( ബ്ലോക് പഞ്ചായത്ത്‌ അം‌ഗം).കെ രാജന്‍(ഗ്രാമ പഞ്ചായത്ത് അംഗം) ഷരീഫ്‌ ചിറക്കല്‍ (ഗ്രാമ പഞ്ചായത്ത് അം‌ഗം) വി.ജയകുമാര്‍ (റിട്ട:ഹെഡ്‌ മണ്ണുത്തി എ.ആര്‍.എസ്‌) എ.ലത (ഹെഡ്‌ മണ്ണുത്തി എ.ആര്‍.എസ്‌) വി സന്ധ്യ (കൃഷി അസി:ഡയറക്‌ടര്‍ മുല്ലശ്ശേരി) തുടങ്ങിയവര്‍ ഈ നടീല്‍ ഉത്സവത്തെ ധന്യമാക്കി.

മുല്ലശ്ശേരി കൃഷി ഭവന്‍ ഒഫീസര്‍ സ്‌മിത ഫ്രാന്‍‌സിസ്‌,തിരുനെല്ലൂര്‍ പാട ശേഖര കമിറ്റിയുടെ പ്രസിഡന്റ്‌ വി.കെ ഇസ്‌മാഈല്‍,പാട ശേഖര കമിറ്റിയുടെ സെക്രട്ടറി എം.പി സഗീര്‍  എന്നിവര്‍ സ്‌നേഹാശംസകള്‍ നേര്‍ന്നു.

മനോഹരമായ ഉത്സവ പ്രതീതിയില്‍ രാഷ്‌ട്രീയ സാമുഹിക സാംസ്‌കാരിക കാര്‍ഷിക രം‌ഗത്തെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.തിരുനെല്ലുര്‍ മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി,ഹാജി അബ്‌ദുല്‍ റഹിമാന്‍,ഹാജി മുഹമ്മദുണ്ണി  ,ഖാദര്‍ ആര്‍.വി,ഖാസ്സിം വി.കെ,ജമാല്‍ ബാപ്പുട്ടി,നൗഷാദ്‌ ഇബ്രാഹീം,അബു കാട്ടില്‍,അഹമ്മദ്‌ അബ്‌ദുല്ല,ഷംസുദ്ധീന്‍ പി.എം,റഷീദ്‌ ഖാലിദ്,അബു പുത്തന്‍ പുരയില്‍,ഉസ്‌മാന്‍ പി.ബി,മുഹമ്മദുണ്ണി പി.കെ,മുഹമ്മദലി പി.എം,മുസ്‌തഫ എം.എ,അബ്‌ദുല്‍ കബീര്‍ ആര്‍.വി,സൈദു മുഹമ്മദ്‌ എം.ബി,അബ്‌ദുല്‍ റഹിമാന്‍ വി.കെ; ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രതിനിധികളായ അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ഇസ്‌മാഈല്‍ ബാവ, സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌ തുടങ്ങിയവരും തിരുനെല്ലൂര്‍ നടീല്‍ ഉത്സവത്തെ സമ്പന്നമാക്കി.

തിരുനെല്ലൂര്‍ ഗ്രാമത്തെയും വിശിഷ്യാ മഹല്ലിനേയും പ്രതിനിധാനം ചെയ്‌തു ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ വിജയാശംസകള്‍ അറിയിച്ചു.

ദിതിരുനെല്ലുരിനു വേണ്ടി
മഞ്ഞിയില്‍