തിരുനെല്ലുരിന്റെ പൊലിഞ്ഞു പോയ രണ്ട് ബാല പ്രതിഭകളുടെ ഓര്‍മ്മകളുടെ തീരങ്ങളെ തൊട്ടുണര്‍ത്തി മുഹമ്മദന്‍സ് ഗ്രൗണ്ടില്‍ കാല്‍ പന്തുരുളും.മിഴിവാര്‍ന്ന അക്ഷരങ്ങളിലൂടെ മണി ദീപം തെളിയിച്ച് അനശ്വരമായ പ്രകാശത്തില്‍ അലിഞ്ഞു ചേര്‍ന്ന ബാല പ്രതിഭ അബ്‌സാര്‍ മഞ്ഞിയില്‍ വിന്നേ്‌ഴ്‌സ് ട്രോഫിയ്‌ക്കും ; സഹൃദയരുടെ മനസ്സുകളില്‍ നൊമ്പര പൂക്കള്‍ വിരിയിച്ച് അനന്തതയിലേയ്‌ക്ക് പറന്നുയര്‍ന്ന സര്‍ഗാധനന്‍ സുഹൈല്‍ സൈനുദ്ധീന്‍ റണ്ണേഴ്‌സ് ട്രോഫിയ്‌ക്കും വേണ്ടിയുള്ള അഖില കേരള ഫുട്‌ബോള്‍ ടുര്‍ണമന്റ്.2017 മാര്‍ച്ച് 4,5, തിയ്യതികളിലെ സായാഹ്നങ്ങളെ പ്രക്ഷുബ്‌ധമാക്കും.മുഹമ്മദന്‍സ് തിരുനെല്ലൂര്‍ പ്രത്യേകം സജ്ജമാക്കിയ മുല്ലശ്ശേരി കനാല്‍ തീരത്തെ മൈതാനിയില്‍.കാല്‍ പന്തു കളിയിലെ മാന്ത്രിക താരകങ്ങളുടെ വിസ്‌മയകരമായ കായിക പോരാട്ട മാമാങ്കത്തിലേയ്‌ക്ക്,ഓര്‍മ്മകളുടെ തീരങ്ങളില്‍ പന്തുരുളുന്ന തിരുനെല്ലൂരിലേയ്‌ക്ക് കായിക പ്രേമികളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
Thursday, 9 February 2017
ഓര്‍മ്മകളുടെ തീരങ്ങളില്‍ പന്തുരുളുന്ന തിരുനെല്ലൂര്‍
Thursday, February 09, 2017
പന്തുരുളുന്ന തിരുനെല്ലൂര്‍