തിരുനെല്ലൂര്‍:തിരുനെല്ലുരിന്റെ നഷ്‌ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമം വിജയം വരിക്കുകയാണ്.തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കി കേരളത്തിന്റെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക എന്ന കേരള സര്‍ക്കാരിന്റെ നയത്തിന്റെ ഫലമായി മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ബഹുമാന്യനായ കൃഷി വകുപ്പ് മന്ത്രി ശ്രി.വി.എസ്.സുനില്‍ കുമാര്‍,പാര്‍ലിമന്റ് മെമ്പര്‍ സി.എന്‍ ജയദേവന്‍,എം.എല്‍.എ മുരളി പെരുനെല്ലി,ജില്ലാ പഞ്ചായത്ത്,ബ്ലോക് പഞ്ചായത്ത് തുടങ്ങിയ പ്രാദേശിക ജനകീയ സംവിധാനങ്ങള്‍ ഈ പദ്ധതിയുടെ വിജയത്തിന് വേണ്ട സഹകരണങ്ങളില്‍ വ്യാപൃതരാണ്.
2017 ഫിബ്രുവരി 10 ന് രാവിലെ 9 മണിക്ക് മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ എ.കെ യുടെ അദ്ധ്യക്ഷതയില്‍ എം.എല്‍.എ മുരളി പെരുനെല്ലി, തിരുനെല്ലൂര്‍ പാടത്ത് ഞാര്‍ നടീല്‍ ഉദ്‌ഘാടനം ചെയ്യും.മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണു ഗോപാല്‍ മുഖ്യാതിഥിയായിരിയ്‌ക്കും.
ജെന്നി ജോസഫ് (ചെയര്‍ പേര്‍സണ്‍ ജില്ലാ വികസന സ്റ്റാന്റിങ് കമ്മിറ്റി) വി.കെ രവീന്ദ്രന്‍ (വൈസ് പ്രസിഡന്റ് ബ്ലോക് പഞ്ചായത്ത്) ഹസീന താജുദ്ധീന്‍ (ജില്ലാ പഞ്ചായത്ത് മെമ്പര്‍) അസ്‌മാബി ഉസ്‌മാന്‍ ( ബ്ലോക് പഞ്ചായത്ത് അംഗം).കെ രാജന്‍(ഗ്രാമ പഞ്ചായത്ത് അംഗം) ഷരീഫ് ചിറക്കല്‍ (ഗ്രാമ പഞ്ചായത്ത് അംഗം) വി.ജയകുമാര്‍ (റിട്ട:ഹെഡ് മണ്ണുത്തി എ.ആര്‍.എസ്) എ.ലത (ഹെഡ് മണ്ണുത്തി എ.ആര്‍.എസ്) വി സന്ധ്യ (കൃഷി അസി:ഡയറക്‌ടര്‍ മുല്ലശ്ശേരി) തുടങ്ങിയവര്‍ ഈ നടീല്‍ ഉത്സവത്തെ ധന്യമാക്കും.
മുല്ലശ്ശേരി കൃഷി ഭവന്‍ ഒഫീസര്‍ സ്‌മിത ഫ്രാന്‍സിസ്,തിരുനെല്ലൂര്‍ പാട ശേഖര കമിറ്റിയുടെ പ്രസിഡന്റ് വി.കെ ഇസ്‌മാഈല്‍,പാട ശേഖര കമിറ്റിയുടെ സെക്രട്ടറി എം.പി സഗീര്‍ എന്നിവര്‍ സ്‌നേഹാശംസകളോടെ ഈ ഗ്രാമീണോത്സവത്തെ വിജയിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു.
തിരുനെല്ലൂര്‍ ഗ്രാമത്തെയും വിശിഷ്യാ മഹല്ലിനേയും പ്രതിനിധാനം ചെയ്‌തു ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ വിജയാശംസകള്‍ അറിയിച്ചു.