നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 26 April 2017

മുഹമ്മദന്‍‌സ്‌ വാര്‍ഷികപ്പൊലിമ

ദോഹ:മുഹമ്മദന്‍‌സ്‌ ഖത്തര്‍ വാര്‍ഷികം കൊണ്ടാടാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഹിലാലിലുള്ള ഫ്രണ്ട്‌സ്‌ കള്‍ച്ചറല്‍ സെന്ററിലാണ്‌ സ്‌നേഹ വിരുന്നും ആഘോഷ പരിപാടികളും ഒരുക്കുന്നത്.ഏപ്രില്‍ 28 ന്‌ വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം 12.30 മുതല്‍ വൈകുന്നേരം 05.00 വരെയാണ്‌ അജണ്ട ക്രമീകരിച്ചിരിക്കുന്നത്.

സഹൃദയരുമായി ഒരുമിച്ചിരുന്ന്‌ ഉച്ച ഭക്ഷണം കഴിച്ച്‌,മധ്യാഹ്നത്തിന്‌ ശേഷം ഔദ്യോഗിക പരിപാടിക്ക്‌ തുടക്കം കുറിക്കും.മുഹമ്മദന്‍സ്‌ പ്രതിനിധാനം ചെയ്യുന്ന തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ ഖത്തറിലെ പ്രവാസി കൂട്ടായ്‌മയുടെ നേതൃനിരയിലുള്ള ഷറഫു ഹമീദ്‌,അസീസ്‌ മഞ്ഞിയില്‍,ഹമീദ്‌ ആര്‍.കെ,ഷിഹാബ്‌ ഇബ്രാഹീം,യൂസഫ്‌ ഹമീദ്‌, താജുദ്ധീന്‍ എന്‍.വി തുടങ്ങിയ വിശിഷ്‌ട വ്യക്തിത്വങ്ങള്‍ വേദിയെ സമ്പന്നമാക്കും.പൊതു പരിപാടിക്ക്‌ ശേഷം മുഹമ്മദന്‍സ്‌ കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്നും അരങ്ങേറും.

സൗഹൃദ സംഗമവും വാര്‍‌ഷികാഘോഷ പരിപാടികളും സഹൃദയരായ നാട്ടുകാരുടെ മഹനീയ സാന്നിധ്യം കൊണ്ട്‌ ധന്യമാക്കണമെന്ന്‌ മുഹമ്മദന്‍‌സ്‌ നേതൃത്വം അഭ്യര്‍‌ഥിച്ചു.ഭാരവാഹികളായ സലീം നാലകത്ത്‌, റഷീദ്‌ കെ.ജി,ഷൈദാജ്‌ മൂക്കലെ, ശിഹാബ് ആർ.കെ.തുടങ്ങിയവര്‍ പരിപാടികള്‍‌ക്ക്‌ നേതൃത്വം നല്‍‌കും.
ദിതിരുനെല്ലൂര്‍