നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 24 May 2021

സേവന നിരതമായി നന്മ..

നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതിയുടെ സാന്ത്വന സേവന ശ്രമങ്ങള്‍ പ്രതിസന്ധി കാലത്തും പരിതിയിലും പരിമിതിയിലും നിന്നു കൊണ്ട്‌ സാധ്യമാകുന്നത്ര പ്രവര്‍‌ത്തന നിരതമാണ്‌.പ്രദേശ വാസികളുടെ പ്രയാസങ്ങള്‍ അന്വേഷിച്ചറിയാനും ബന്ധപ്പെട്ട സം‌വിധാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ട്‌ വരാനും നന്മയുടെ ജാഗ്രതാ സം‌ഘത്തിന്റെ പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്‌.

മുല്ലശ്ശേരി ബ്ലോക് പഞ്ചായത്തിന്റെ പരിധിയിലുള്ള പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്‌ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ സമൂഹ അടുക്കളകളിലേക്ക്‌ അരിയും പലവ്യഞ്‌ജന സാദനങ്ങളും കഴിഞ്ഞ ദിവസം നന്മയുടെ സീനിയര്‍ അം‌ഗങ്ങള്‍ ബന്ധപ്പെട്ടവര്‍‌ക്ക്‌ കൈമാറി.

പാവറട്ടിയില്‍,പഞ്ചായത്ത് പ്രസിഡണ്ട്‌ സിന്ധു അനില്‍ കുമാര്‍, നന്മ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌ റഹ്‌‌മാന്‍ തിരുനെല്ലൂര്‍,ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പുതിയ പുരയില്‍,സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം,വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ വി.എസ്,സെക്രട്ടറി റഷീദ്‌ മതിലകത്ത് എക്‌സിക്യൂട്ടീവ്‌ അം‌ഗം സെയ്‌തു എം.ബി തുടങ്ങിയവരും കൂടാതെ പ്രായോജകരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

മുല്ലശ്ശേരിയില്‍,പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീദേവി ജയരാജന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷീബ വേലായുധന്‍,നന്മ തിരുനെല്ലൂര്‍  വൈസ്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍,ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പുതിയ പുരയില്‍,സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം,വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ വി.എസ്,സെക്രട്ടറി റഷീദ്‌ മതിലകത്ത് എക്‌സിക്യൂട്ടീവ്‌ അം‌ഗം സെയ്‌തു എം.ബി തുടങ്ങിയവരും നന്മയുടെ സഹചാരികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.നന്മ തിരുനെല്ലൂരിന്റെ അവസരോചിതമായ ഇടപെടലിനെ മുല്ലശ്ശേരി സമൂഹ അടുക്കളയുടെ ഭാരവാഹികള്‍ അഭിനന്ദിച്ചു.


വെങ്കിടങ്ങില്‍,പഞ്ചായത്ത് പ്രസിഡണ്ട്‌ ചാന്തിനി വേണു ,കുടും‌ബശ്രീ ചെയര്‍ പേഴ്‌സണ്‍ ശ്രീജാ രാജീവ്‌, നന്മ തിരുനെല്ലൂര്‍ വൈസ്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍,ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പുതിയ പുരയില്‍,സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം,വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ വി.എസ്,സെക്രട്ടറി റഷീദ്‌ മതിലകത്ത് എക്‌സിക്യൂട്ടീവ്‌ അം‌ഗം സെയ്‌തു എം.ബി തുടങ്ങിയവരും നന്മയുടെ സഹചാരികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.നന്മ തിരുനെല്ലൂരിന്റെ സന്നദ്ധ സേവന പ്രവര്‍‌ത്തനങ്ങളെ പഞ്ചായത്ത് ഭാരവാഹികള്‍ ശ്‌ളാഘിച്ചു.


പുവ്വത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍‌ത്തിക്കുന്ന സാം‌സ്‌ക്കാരിക കേന്ദ്രമായ ജെന്റില്‍‌മാന്‍ ക്ലബ്ബ് കോവിഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട ഗ്ലൗസുകള്‍ നന്മതിരുനെല്ലൂര്‍ ഭാരവാഹികള്‍‌ക്ക്‌ കൈമാറി.പ്രസ്‌തുത ചടങ്ങില്‍ പ്രസിഡണ്ട്‌ സി.എ ജെയിംസ് ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഒ.ജെ.ഷാജൻ മാസ്റ്റർ തുടങ്ങിയവര്‍ പങ്കെടുത്തു. നന്മ തിരുനെല്ലുരിന്റെ സാമൂഹ്യ പ്രതിബദ്ധതയെ ജെന്റില്‍‌മാന്‍ ഭാരവാഹികള്‍ പ്രകീര്‍‌ത്തിച്ചു.