തിരുനെല്ലൂര്‍:സാന്ത്വന സന്നദ്ധ സംരഭങ്ങളില്‍ ഒരു പണ തൂക്കം മുന്നില്‍ എന്ന വിധം മജ്‌ലിസ് റഹ്‌മ.തിരുനെല്ലുര്‍ മഹല്ല് പരിധിയില്‍ സേവനത്തിന്റെ പുതിയ പാതയിലൂടെ നിശബ്‌ദം സഞ്ചരിക്കുകയാണ് ഈ സ്‌നേഹ സ്‌പര്‍ശം.അശരണര്‍ക്കും അഗതികള്‍ക്കും നിരാലംബര്‍ക്കും മാതൃകാ പരമായ സഹായ സഹകരണങ്ങള്‍ വഴി മജ്‌ലിസ് റഹ്‌മയുടെ താങ്ങും തണലും ലഭിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ വിവാഹിതരാകാന്‍ പോകുന്ന നിര്‍ധന കുടുംബങ്ങളിലെ സഹോദരിമാരുടെ വീടുകളില്‍ ഇന്ന് മജ്‌ലിസ് റഹ്‌മയുടെ കാരുണ്യ ഹസ്‌തം തൂവല്‍ സ്‌പര്‍ശമായെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.ഗ്രാമത്തിന്റെ അകത്തും പുറത്തുമുള്ള സുമനസ്സുകള്‍ ഈ സേവന മാതൃകയെ പ്രശംസിച്ചു.
ദിതിരുനെല്ലൂര്‍