തിരുനെല്ലൂർ:എ.എം.എൽ.പി തിരുനെല്ലൂർ സ്കൂളിന്റെ എഴുപത്തിയേഴാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും മാർച്ച് 28 ബുധനാഴ്ച മധ്യാഹ്നത്തിനു ശേഷം 2.30 നു സമുചിതമായി ആഘോഷിക്കുന്നു.
സ്‌കൂള്‍ മാനേജർ ശ്രീ.അബു കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.കെ.ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും.വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ ശ്രീ.ഷെരിഫ് ചിറയ്ക്കൽ എൻഡോവ്മെന്റ് വിതരണം നടത്തും.തിരുനെല്ലൂരിന്റെ അനുഗ്രഹീത സാഹിത്യകാരന്‍മാരില്‍ ഒരാളും വിദ്യാലയ വികസന സമിതിയുടെ ചെയർമാനുമായ ശ്രീ.സൈനുദ്ധീൻ ഖുറൈഷി,പൂനെയില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രസിദ്ധനായ തിരുനെല്ലൂരിന്റെ അഭിമാന താരം എ.എം.എല്‍.പി സ്‌കൂളിലെ പൂർവവിദ്യാർഥി, ശ്രീ.കെബീർ വി.എം എന്നിവരെ ചടങ്ങിൽ ആദരിക്കും.പ്രധാനാധ്യാപിക ശ്രീമതി ആനി പോള്‍ ഓണ്‍ ലൈന്‍ സന്ദേശത്തില്‍ അറിയിച്ചു.