തിരുനെല്ലൂര്‍:കുറഞ്ഞ കാലം കൊണ്ട് കഴിയും വിധം ജന സേവന രംഗത്ത് അടയാളപ്പെടുത്തലുകള്‍ നടത്തിയ നന്മ തിരുനെല്ലുര്‍ പ്രകീര്‍ത്തിക്കപ്പെട്ടു.കുത്സിതമായ രാഷ്‌ട്രീയക്കളിയരങ്ങില്‍ നിന്നും മുക്തമായി ഒരു ഗ്രാമത്തിന്റെ നന്മക്ക് വേണ്ടി രാപകല്‍ സേവകരാകുന്ന രാഷ്‌ട്രീയത്തെ സഹജര്‍ക്ക് അനുഭവിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ശ്‌ളാഘിക്കപ്പെട്ടു.
മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നന്മ ജനറല്‍ ബോഡി ഉദ്‌ഘാടനം ചെയ്‌തു.റഹ്‌മാന്‍ തിരുനെല്ലൂര്‍ ,അസീസ് മഞ്ഞിയില്‍,ഉസ്‌മാന്‍ മഞ്ഞിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ജനറല്‍ കണ്‍വീനര്‍ ഷിഹാബ് എം.ഐ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സവിസ്‌തരം അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അവസരം നല്‍കപ്പെട്ടു.കൂടാതെ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്‌ത സചിത്ര രൂപം പ്രിന്റ് ചെയ്‌ത് താമസിയാതെ പ്രസിദ്ധീകരിക്കുമെന്നും ഷിഹാബ് അറിയിച്ചു.തുടര്‍ന്ന് 2019/20 വര്‍ഷ കാലത്തേക്കുള്ള പുതിയ പ്രവര്‍ത്തകരേയും സാരഥികളേയും തെരഞ്ഞെടുക്കാനുള്ള പാനല്‍ അവതരിപ്പിച്ച് ജനറല്‍ ബോഡിയുടെ അംഗീകാരം നേടി.
ഹുസൈൻ എ.കെ,അബദുൽ അസീസ് മഞ്ഞിയിൽ,ഹുസൈൻ ഹാജി,അബൂഹനീഫ തട്ടുപറമ്പ്,ഹമീദ് ആര്‍.കെ എന്നിവര്‍ രക്ഷാധികാരികളായിരിയ്‌ക്കും.
ഇസ്‌മാഈല്‍ ബാവ (ചെയർമാൻ) വൈസ് ചെയർമാന്മാരായി അബ്‌ദുല്‍ ജലീൽ വി.എസ്,റഹ്മാൻ പി.തിരുനെല്ലൂർ,നൗഷാദ് അഹമ്മദ് എന്നിവര്‍ നിയോഗിക്കപ്പെട്ടു.
ഷിഹാബ് എം.ഐ (ജനറൽ കൺവീനർ) ഷംസുദ്ധീൻ പുതിയപുര (കൺവീനർ)റഷീദ് മതിലകത്ത് (കോർഡിനേറ്റർ)ഹാരിസ് ആർ.കെ (കോർഡിനേറ്റർ) ജോയിന്റ് കൺവീനര്‍മാരായി കമറുദ്ദീൻ കടയിൽ,നാസർ കരീം,സനൂപ് റഫീഖ്,നജ്‌മല്‍ നാസർ തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു.
മുസ്തഫ ആർ.കെ ട്രഷറർ സ്ഥാനത്ത് തുടരും.
പ്രവർത്തക സമിതി അംഗങ്ങളായി നാസർ മുഹമ്മദാലി,ബഷീർ വി.എം,നാസർ വി.എസ്,റഫീഖ് പി.കെ,അഷ്റഫ് കെ.എസ്,കാദർമോൻ ഹാജി,സഗീർ പരീത്,ഷിഹാബ് ആർ.കെ,സുബൈർ അബൂബക്കർ,സുബൈർ പി.എം,ഉസ്‌മാന്‍ പി.ബി,താജുദ്ദീൻ എൻ.വി,ഉസ്‌മാന്‍ കടയിൽ,ഹനീഫ കെ.എം,താജുദ്ദീൻ കാദർ,ഷിയാസ് അബൂബക്കർ,നസീർ മുഹമ്മദ്,ഫൈസൽ വി.എ,അജ്‌മല്‍ വി.എം,ഹാഫിസ് ഹുസൈൻ,അജ്‌മല്‍ മുഹമ്മദ്‌മോൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അബൂബക്കർ മാസ്റ്റർ എം.കെ,കുഞ്ഞിമോൻ ഹാജി,അബു സി.കെ,കാദർ ആർ.വി തുടങ്ങിയ സീനിയര്‍ അംഗങ്ങള്‍ നന്മ തിരുനെല്ലൂരിന്റെ സ്ഥിരം ക്ഷണിതാക്കളായിരിയ്‌ക്കും.
ഹൃസ്വകാല ദൈര്‍ഘ്യം മാത്രമുള്ള നന്മ തിരുനെല്ലുരിന്റെ പ്രവര്‍ത്തന നൈരന്തര്യം കണക്കിലെടുത്ത് ജനറല്‍ കണ്‍വീനര്‍ പദം അന്വര്‍ഥമാക്കിയ നിസ്വാര്‍ഥ പ്രവര്‍ത്തകന്‍ ഷിഹാബ് എം.ഐ യെ നന്മ തിരുനെല്ലൂരിന്റെ സ്ഥിരം ക്ഷണിതാവും സീനിയര്‍ അംഗംവുമായ ആര്‍.വി കുഞ്ഞിമോൻ ഹാജി പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.