നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 7 December 2018

കര്‍‌മ്മ നിരതരാകുക

ദോഹ: കര്‍‌മ്മ നിരതരായി സാമുഹ്യ സേവന രം‌ഗത്ത്‌ അശ്രാന്തം പരിശ്രമിക്കുക എന്നതായിരിയ്‌ക്കും നമ്മുടെ മുഖ മുദ്ര.പ്രതിസന്ധികളും മാര്‍‌ഗ തടസ്സങ്ങളും സേവന സന്നദ്ധതയുടെ ഊര്‍‌ജ്ജത്തില്‍ അലിഞ്ഞില്ലാതാകും.ദീര്‍‌ഘ വീക്ഷണത്തോടെ പ്രവര്‍‌ത്തന സജ്ജമായാല്‍ വിശാലമായ പാതകള്‍ നമുക്ക്‌ മുന്നില്‍ തുറക്കപ്പെടും.പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ പറഞ്ഞു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പുതിയ സമിതി നിലവില്‍ വന്ന ശേഷം ചേര്‍‌ന്ന പ്രഥമ പ്രവര്‍‌ത്തക സമിതിയില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു ഷറഫു ഹമീദ്‌.

അസോസിയേഷന്റെ സാന്ത്വന സംരം‌ഭത്തെ പരിപാലിക്കാനായി കൺവീനർ  പദവിയിലേയ്‌ക്ക്‌ യൂസുഫ്‌ ഹമീദിനെയും കോർഡിനേറ്റർ പദവിയിലേക്ക് അബ്‌‌ദുല്‍ കാദർ പുതിയ വീട്ടിലിനെയും  നിയോഗിക്കാനുള്ള ധാരണ പ്രവര്‍‌ത്തക സമിതി അം‌ഗീകരിച്ചു.

കായിക വിഭാഗത്തില്‍ സലീം നാലകത്തിനെ കൺവീനർ ആയും ഷറഫു. കെ.എസിനെ കോർഡിനേറ്റർ ആയും ചുമതല നൽകാനും  തീരുമാനിച്ചു.

യുവജന വിഭാഗത്തിന്റെ കൺവീനർ ആയി കെ.ജി റഷാദിനെയും, കോർഡിനേറ്റർ ആയി തൗഫീഖ് താജുദ്ധീനെയും തെരഞ്ഞെടുത്തു.കൂടാതെ അസി.ഫൈനാന്‍‌സ്‌ സെക്രട്ടറി പദത്തിലേയ്‌ക്ക്‌ ഷഹീര്‍ അഹമ്മദിനെ നിയോഗിക്കാനുള്ള ശിപാര്‍‌ശയും സമിതിയില്‍ തീരുമാനമായി.

പുതിയ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌, വൈസ് പ്രസിഡന്റ്. ഷൈദാജ് മൂക്കലെ, സെക്രട്ടറി അനസ് ഉമ്മർ, ഫൈനാന്‍സ്‌ സെക്രട്ടറി ഹാരിസ് അബ്ബാസ്‌ എന്നിവര്‍‌ക്ക്‌ പുറമെ അസിസ്‌റ്റന്റ്  സെക്രട്രറിമാരായി പടിഞ്ഞാറെക്കരയുടെ പ്രതിനിധിയായി അബ്‌‌ദുല്‍ നാസർ  കരീമിനെയും, മുല്ലശ്ശേരി കുന്നത്ത് നിന്ന് ജാസിർ അബ്‌‌ദുല്‍ അസീസിനെയും നാമ നിര്‍‌ദേശം ചെയ്‌തതിനെ സമിതിയുടെ അംഗീകാരം ലഭിച്ചു.

അസോസിയേഷന്‍ പ്രവര്‍‌ത്തനങ്ങള്‍ യഥാ സമയം പ്രസരിപ്പിക്കാനും പ്രസിദ്ധപ്പെടുത്താനും മീഡിയ വിഭാഗം അസീസ്‌ മഞ്ഞിയിലിന്റെ നേതൃത്വത്തില്‍ രുപം കൊടുത്തു.മീഡിയ സെല്‍ അസി.സെക്രട്ടറി പദം അബു മുഹമ്മദ്‌ മോന്‍ അലങ്കരിക്കും.

നമ്മുടെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പരമായ നേട്ടങ്ങള്‍‌ക്ക്‌ നോട്ടമിട്ടു കൊണ്ട്‌ പി.എസ്‌.സി കോചിങ് തുടങ്ങാനുള്ള തീരുമാനം സ്വാഗതം ചെയ്യപ്പെട്ടു.

അസോസിയേഷന്‍ അം‌ഗങ്ങള്‍‌ക്കുള്ള സ്‌നേഹ സ്‌പര്‍‌ശം പദ്ധതിയനുസരിച്ച് സമാഹരിച്ച്‌ ലഭിക്കുന്ന തുക പൂര്‍‌ണ്ണമായും കൈമാറുന്നതായിരിയ്‌ക്കും അഭികാമ്യമെന്ന അംഗങ്ങളുടെ അഭിപ്രായവും അംഗീകരിക്കപ്പെട്ടു.

പ്രവര്‍‌ത്തന കാലത്ത് സംഘടിപ്പിച്ച്‌ വരുന്ന സൗഹൃദ സം‌ഗമവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അടുത്ത സമിതിയില്‍ ചര്‍‌ച്ച ചെയ്യാനായി മാറ്റി വെയ്‌ക്കുന്നതായി അധ്യക്ഷന്‍ അറിയിച്ചു.

മാസാന്തം നല്‍‌കിക്കൊണ്ടിരിക്കുന്ന സാന്ത്വനത്തിന്റെ ഗുണഭോക്താക്കളുടെ പരിഷ്‌കരിച്ച ലിസ്റ്റ്‌ തയ്യാറാക്കാന്‍ അവധിയില്‍ നാട്ടിലെത്തുന്ന ട്രഷറര്‍ ഹാരിസ്‌ അബ്ബാസിനെ ചുമതലപ്പെടുത്തി. 

2019 ജനുവരി മാസം വരിസം‌ഖ്യാ സമാഹരണ മാസമായി സജീവമായി രം‌ഗത്തിറങ്ങും.സെക്രട്ടറി അനസ്‌ ഉമറിന്റെ നേതൃത്വത്തില്‍ ഒരു സംഘം സമാഹരണ ദൗത്യത്തെ നയിക്കും.

ഖ്യു.മാറ്റ്‌ അം‌ഗങ്ങള്‍‌ക്ക്‌ തങ്ങളുടെ പേരും വിലാസവും മുദ്രണം ചെയ്‌ത ഐ.ഡി വിതരണം ചെയ്യാനുള്ള ഭാരവാഹികളുടെ ശിപാര്‍‌ശയും പരിഗണിക്കപ്പെട്ടു.

സാമ്പത്തിക അതിജീവന കലയുടെ വിവിധ വശങ്ങളെ കുറിച്ച് പഠനം നടത്താൻ ശൈതാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രൂപം കൊടുത്തു.

അടിയന്തിര ഘട്ടങ്ങളില്‍ അഭിപ്രായ സമന്വയത്തിനും അവശ്യമായ അം‌ഗീകാരത്തിനും ഓണ്‍‌ലൈന്‍ തത്സമയ സിറ്റിങുകള്‍ ഔദ്യോഗികമായി ഗണിക്കാമെന്ന ആലോചനയും അംഗങ്ങള്‍ സ്വാഗതം ചെയ്‌തു.

ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ സ്വാഗതം ആശംസിച്ചു.സെക്രട്ടറി അനസ്‌ ഉമര്‍ നന്ദി പ്രകാശിപ്പിച്ചു.