നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 11 February 2019

നന്മ പ്രവര്‍‌ത്തക വര്‍‌ഷ അജണ്ട

നന്മ തിരുനെല്ലൂര്‍ പുതിയ പ്രവര്‍‌ത്തക വര്‍‌ഷ അജണ്ടകള്‍ ക്രമീകരിക്കുന്നതില്‍ നിതാന്ത ജാഗ്രതയോടെ കളത്തിലിറങ്ങുക.പ്രവര്‍‌ത്തക സമിതിയില്‍ ഓര്‍‌മ്മിപ്പിച്ചു.നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതിയില്‍ ചേര്‍‌ന്ന യോഗത്തില്‍ പുതിയ അജണ്ടകള്‍ ഓരോന്നും സവിസ്‌തരം ചര്‍‌ച്ച ചെയ്യുകയായിരുന്നു നന്മയുടെ നേതൃത്വവും സമിതി അം‌ഗങ്ങളും.

പ്രവര്‍‌ത്തക വര്‍‌ഷത്തില്‍ തീരുമാനിക്കപ്പെട്ട അഞ്ചിന അജണ്ടകളിലെ ഇണയും തുണയും പരിപാടിയെ കൂടുതല്‍ വിശകലനങ്ങള്‍‌ക്ക്‌ വിധേയമാക്കി.പദ്ധതിയുടെ സുഖമമായ പ്രവര്‍‌ത്തന സൗകര്യാര്‍‌ഥം റഹ്‌മാന്‍ തിരുനെല്ലൂരിന്റെ നേതൃത്വത്തില്‍ ഉപ സമിതിയ്‌ക്ക്‌ രൂപം നല്‍‌കി.കണ്‍‌വീനറായി പി.എം ഷം‌സുദ്ധീനും കോഡിനേറ്റര്‍‌മാരായി ഹാരിസ്‌ ആര്‍.കെ,റഷീദ്‌ മതിലകത്ത് എന്നിവരേയും നിയോഗിച്ചു.

ഇണയും തുണയും പദ്ധതിയുടെ പ്രചരണവും നടപ്പില്‍ വരുത്താനുതകുന്ന മാര്‍‌ഗ്ഗരേഖകളും അം‌ഗങ്ങള്‍ പങ്കു വെച്ചു.അഞ്ച്‌ പവന്‍ സ്വര്‍‌ണ്ണവും നിശ്ചിത തുകയുടെ ധന സഹായവും ഈ പദ്ധതി പ്രകാരം അനുവദിക്കും വിധമാണ്‌ ഇത്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്.

സാമാന്യ മര്യാതയോടെയുള്ള ഒരു ഉപഹാരം നല്‍‌കിയുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി സ്‌ത്രീധന വിരുദ്ധമായ ഒരു കാഴ്‌ചപ്പാട്‌ വളര്‍‌ത്തുക എന്ന നന്മയുടെ ലക്ഷ്യം സാധിക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.

മഹല്ലിലെ നിര്‍ധനരായ കുടും‌ബംഗങ്ങളും ഗ്രാമത്തില്‍ ഇതര വിഭാഗത്തില്‍ പെടുന്ന അര്‍‌ഹരായവരേയും 10:2 എന്ന അനുപാതത്തില്‍ പരിഗണിക്കാനും തീരുമാനിച്ചു.

പദ്ധതി പ്രകാരം വിവാഹിതരാകുന്ന വധൂവരന്‍‌മാര്‍‌ പാലിച്ചിരിക്കേണ്ട നിബന്ധനകളുടെ രൂപം പുതിയ ഉപ സമിതി തയാറാക്കും.ഇണയും തുണയും എന്ന പദ്ധതിയെ കുറിച്ച്‌ തിരുനെല്ലൂര്‍ മഹല്ല്‌ സമിതിയെ ഔദ്യോഗികമായി അറിയിയ്‌ക്കാനും ഫലപ്രദമായ വിധത്തിലുള്ള പ്രചരണങ്ങള്‍ നടത്താനും തീരുമാനിച്ചു.

വൈസ്‌ ചെയര്‍‌മാന്‍ വി.എസ്‌ അബ്‌ദുല്‍ ജലീലിന്റെ വസതിയില്‍ ഫിബ്രുവരി 10 ഞായറാഴ്‌ച വൈകീട്ട്‌ 08.30 ന്‌ ചേ‌ര്‍‌ന്ന യോഗ തീരുമാനങ്ങളുടെ സം‌ക്ഷിപ്‌ത വിവരങ്ങള്‍ നന്മ കൺവീനർ പി.എം ഷംസുദ്ദീന്‍ ദിതിരുനെല്ലൂരിനെ അറിയിച്ചു.