തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ ടീം റാബ്‌സ് ഒരുക്കുന്ന അബ്‌സാര്‍ മഞ്ഞിയില്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഫൈവ്‌സ് ഫ്‌ളഡ്‌ലൈറ്റ് കാല്‍പന്ത് കളി മാമാങ്കം അണിഞ്ഞൊരുങ്ങുന്നു.
സിദാന്‍ ബിന്‍ ഹാരിസ്,അപ്പാച്ചി റസ്‌റ്റോറന്റ് ബഹറൈന്‍,ഖത്തര്‍ വെയര്‍ ഹൗസ് തുടങ്ങിയവര്‍ പ്രായോജകരായ ഫൈവ്‌സ് കാല്‍പന്തു കളി മത്സരം 2019 മാര്‍ച്ച് ഒന്ന് രണ്ട് തിയതികളില്‍ അങ്കം കുറിക്കും.
കേരളത്തിലെ മികച്ച 16 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടീം റാബ്‌സ് ഒരുക്കുന്ന പ്രഥമ ഫൈവ്‌സ് കാല്‍ പന്തു കളിയുടെ ഔദ്യോഗിക ചടങ്ങിന്റെ ഉദ്‌ഘാടനം മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതി വേണു ഗോപാല്‍ നിര്‍വഹിക്കും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ഷരീഫ് ചിറക്കല്‍ അധ്യക്ഷത വഹിക്കുന്ന ഉദ്‌ഘാടന പരിപാടിയില്‍ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈന്‍ മുഖ്യതിഥിയായിരിയ്‌ക്കും.നന്മ ചെയര്‍മാന്‍ ഇസ്‌മാഈല്‍ ബാവ,മുഹമ്മദന്‍സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്‌ളബ്ബ് പ്രസിഡന്റ് താജുദ്ദീന്‍ എന്‍.വി,നന്മ കണ്‍വീനര്‍ ഷംസുദ്ദീന്‍ പി.എം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.