നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക എന്ന വിശ്വാസിയുടെ ധര്‍മ്മ ബോധമാണ് നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ വിജയഗാഥയുടെ പൊരുളും പരിജയും.
നന്മ തിരുനെല്ലൂരിൻറെ മൂന്നാം വാര്‍ഷത്തിലേക്ക് കടക്കുന്ന വാർഷിക ജനറൽ ബോഡി നടക്കുന്ന ഈ സുദിനത്തിൽ നന്മയുടെ സഹചാരികളുമായി ചിലത് പങ്കുവെക്കട്ടെ.
നാം കഴിഞ്ഞ രണ്ട് വർഷത്തെ പ്രവര്‍ത്തന കാലയളവിൽ മുൻകൂട്ടി തയ്യാറാക്കി ലക്ഷ്യമിട്ടിരുന്ന ഒരോന്നും സഫലമായിട്ടുണ്ട്.
നന്മയുടെ ഒന്നാം വാര്‍ഷികത്തിലെ ധന്യമായ സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിക്കപ്പെട്ട ഇണയും തുണയും പദ്ധതി അടക്കമുള്ള എല്ലാ അജണ്ടകളും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഇവിടെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന സന്തോഷം എല്ലാവരുമായി പങ്ക് വെക്കുകയാണ്.അല്ലാഹുവിന് സ്‌തുതി.
സഹപ്രവർത്തകരുടെ കൂട്ടമായ സഹകരണം കൊണ്ടും ഒന്നിച്ച് ഒരേ മനസ്സോടെ പ്രവർത്തിച്ചതിൻറെ അനിവാര്യമായ ഫലവും തന്നെയാണ് വ്യത്യസ്തമായ ആശയങ്ങളിലും വീക്ഷണങ്ങളിലും ഉള്ളവരായിരിന്നിട്ടും പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാനും സാക്ഷാത്ക്കരിക്കപ്പെടാനും നന്മയുടെ പ്രവർത്തകർക്ക് സാധിച്ചത്.
എല്ലാവരും ഒരേ മനസ്സോടെ ഒന്നിച്ചു നിന്നു.സ്ഥാനമാനങ്ങൾ നോക്കാതെ ഒന്നിച്ച് പ്രവർത്തിച്ചു.ഇതും പ്രവര്‍ത്തന സാഫല്യത്തിലെ പ്രധാന ഘടകമാണ്.
യൂത്ത് വിങിൻറെ പ്രിയ അനുജൻമാരുടെ പ്രവർത്തനത്തിലെ ആത്മാർത്ഥമായുളള സജീവമായ പിന്തുണ വലിയ മുതൽ കൂട്ടായിരുന്നു. ഓരോ പരിപാടികളിലും യൂത്ത് വിങ് നേതൃത്വം ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവരെല്ലാം സദാ ജാഗരൂഗരായിരുന്നു.
നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ കൊച്ചു സംഘത്തോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ ഒട്ടേറെ സുമനസ്സുകളുണ്ട്.ആവശ്യപ്പെടാതെ തന്നെ കൈമെയ് മറന്ന് സഹായിക്കുന്ന നിരവധി പേരുണ്ട്.വാക്കു കൊണ്ട്, മനസ്സുകൊണ്ട്, ശരീരം കൊണ്ട്, സമ്പത്ത് കൊണ്ട് എന്തിനേറെ,ഒരു പുഞ്ചിരി കൊണ്ടു പോലും സഹായിച്ച എല്ലാവരേയും സ്മരിക്കുകയാണ്.അവരുടെയെല്ലാം സഹായ സഹകരണങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും യാഥാർത്ഥ്യമാകുമായിരുന്നില്ല.
രണ്ട് വയസ്സ് മാത്രം പ്രായമുള്ള പൈതലിന്റെ ഇരുപത് വയസ്സിന്റെ വളര്‍ച്ച എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന മുഹൂര്‍ത്തം തീര്‍ച്ചയായും അഹ്‌ളാദഭരിതം.
നന്മയുടെ വിത്ത് മുളപൊട്ടിയതു മുതല്‍ അതിനെ പരിപാലിച്ചവര്‍ക്കും പരിപോഷിപ്പിച്ചവര്‍ക്കും അതിന്റെ വളര്‍ച്ചക്ക് അനുഗുണമായ വിധത്തില്‍ അന്തരീക്ഷം ത്വരിതപ്പെടുത്തിയവര്‍ക്കും വെള്ളവും വളവും നല്‍കിയവര്‍ക്കും അഭിമാനകരമായ നിമിഷങ്ങള്‍...
നന്മയുടെ വിത്ത് പാകിയ അന്നു മുതല്‍ കേവലമായ പരിപാലനം എന്നതിലുപരിയുള്ള സാഹസികമായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടായിരുന്നു എന്നത് ഇത്തരുണത്തില്‍ വിസ്‌മരിക്കാവതല്ല.
തുറന്നു പറഞ്ഞാല്‍ മുളയിലേ നുള്ളാനുള്ള കുത്സിത ശ്രമങ്ങള്‍ ചില കുബുദ്ധികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഒരു പക്ഷെ ഇത്തരം ദൗര്‍ഭാഗ്യകരമായ വിളനാശ ശല്യമായിരിക്കണം നന്മയുടെ വിത്തിനെ സകലവിധ ആക്രമണങ്ങളില്‍ നിന്നും പരിരക്ഷിക്കാനുള്ള ജാഗ്രതക്ക് കാരണമായി വര്‍ത്തിച്ചത്.അത് ഈ നന്മയുടെ വിത്തിനെ അത്ഭുതകരമാം വിധം വളരാന്‍ കാരണമാക്കുകയും ചെയ്‌തു എന്നതായിരിക്കാം ശരി.
ഒരിക്കൽ കൂടി കൂടെ നിന്ന എല്ലാ വർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാം സ്വീകരിക്കുമാറാകട്ടെ..ആമീൻ
ഷിഹാബ് എം.ഐ
ജനറൽ കൺവീനർ
നന്മ തിരുനെല്ലൂർ
സാംസ്‌കാരിക സമിതി