തിരുനെല്ലൂര്‍:പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരക്കളങ്ങള്‍ രാജ്യമെങ്ങും വ്യാപിക്കുകയാണ്.ഒരുമ തിരുനെല്ലൂർ സംഘടിപ്പിക്കുന്ന തീവ്ര സമര സമ്മേളനം 2020 ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുല്ലശ്ശേരി സെന്ററില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മണലൂര്‍ എം.എല്‍.എ ശ്രീ മുരളി പെരുനെല്ലി ഉദ്‌ഘാടനം നിര്‍വഹിക്കും.ഭരണ ഘടനയും - ഭരണ കൂടവും - പൗരത്വവും എന്ന വിഷയത്തെ അടി വരയിട്ട് കൊണ്ട് അഡ്വ:ഹരീഷ് വാസുദേവന്‍ മുഖ്യ പ്രഭാഷണം നടത്തും.
ഒരുമ തിരുനെല്ലൂരിന്റെ തീവ്ര സമര സമ്മേളനത്തില്‍ ഫാദര്‍ ഡേവീഡ് ചിറമ്മല്‍,പ്രൊഫസര്‍ സോയ ജോസഫ്,മജീദ് ഖാസിമി,എ.പി ബന്നി,ഉമര്‍ കാട്ടില്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദലി തച്ചമ്പാറ,ഷരീഫ് ചിറക്കല്‍, അബ്‌ദുല്‍ ലത്വീഫ് ആര്‍ ,സിറാജ് മൂക്കലെ,സൈനുദ്ദീന്‍ ഖുറൈഷി എന്നിവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദലി തച്ചമ്പാറ,ഷരീഫ് ചിറക്കല്‍, അബ്‌ദുല്‍ ലത്വീഫ് ആര്‍ ,സിറാജ് മൂക്കലെ,സൈനുദ്ദീന്‍ ഖുറൈഷി എന്നിവര്‍ പറഞ്ഞു.