നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 20 March 2020

കൊറോണ ജാഗ്രത

മുല്ലശ്ശേരി:ലോക മെമ്പാടും,രാജ്യ മെമ്പാടും പ്രാദേശികാടിസ്ഥാനങ്ങളിലും കുടും‌ബങ്ങളില്‍ പോലും കൊറോണ വൈറസിന്നെതിരെ അതീവ ജാഗ്രത പാലിച്ചു പോരുന്നു.സോഷ്യല്‍ ഡിസ്‌റ്റന്‍‌സിങ് എന്നത്‌ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകമത്രെ. ദേവാലയങ്ങളും വിദ്യാലയങ്ങളും വാണിജ്യ കേന്ദ്രങ്ങളും ഭാഗികമായി അടച്ചിട്ടു കൊണ്ടും നിയന്ത്രിച്ചു കൊണ്ടും അധികാരികള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു.

ജുമുഅ നമസ്‌കാരത്തിന്‌ അധികം ആളുകള്‍ ഒത്തു കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരു പ്രദേശത്തെ പ്രാര്‍‌ഥനകള്‍ ഒന്നില്‍ കൂടുതല്‍ മസ്‌ജിദുകളില്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങള്‍ പ്രദേശത്തെ മഹല്ലുകള്‍ സജ്ജീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌.

പ്രദേശത്തെ സന്നദ്ധ സം‌ഘങ്ങളും സം‌ഘടനകളും സജീവമാണ്‌. ഫോമോസ്‌,മുഹമ്മദന്‍സ്‌,ഒരുമ തിരുനെല്ലൂര്‍,നന്മ തിരുനെല്ലൂര്‍,ഉദയം പഠനവേദി തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക സമിതികള്‍ വൈവിധ്യമാര്‍‌ന്ന സാമൂഹ്യ ബോധവത്‌‌കരണങ്ങളിലും പ്രായോഗിക പദ്ധതികളിലും സജീവമാണ്‌.

ബോധവല്‍‌കരണ പരിപാടികളുമായി ഇതര സംഘങ്ങള്‍ മുന്നോട്ട്‌ പൊയ്‌കൊണ്ടിരിക്കേ കൈ ശുദ്ധിയാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി മുഹമ്മദന്‍‌സും,പ്രാര്‍‌ഥനക്കെത്തുന്നവര്‍‌ക്ക്‌ തൂവാലകളുമായി നന്മ തിരുനെല്ലൂരും സജീവമായി രംഗത്തുണ്ട്‌.