തിരുനെല്ലൂര്‍:ലോകം മുഴുവന്‍ ഭീതിതമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. നിര്‍ഭയമായ അവസ്ഥ വലിയ അനുഗ്രഹമായി ഖുര്‍ആന്‍ പറഞ്ഞു തരുന്നതിന്റെ പൊരുള്‍ ഒരു പക്ഷെ പൂര്‍ണ്ണാര്‍ഥത്തില്‍ ഗ്രാഹ്യമാകുന്ന അവസ്ഥയിലൂടെയാണ് മനുഷ്യ കുലം ഇപ്പോള്‍ കടന്നു പൊയ്‌കൊണ്ടിരിക്കുന്നത്.ഇന്ത്യന്‍ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ഫാഷിസത്തിന്റെ പിടിയിലമര്‍ന്നതിന്റെ വേവും നോവും അതിന്റെ പാരമ്യതയില്‍ ആളിക്കത്തി നില്‍ക്കുന്നതിന്റെ ഇടയിലാണ് കൊറോണ ദുരന്തം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.ദുരന്തത്തിനു മേല്‍ അതി ദുരന്തം എന്നതു പോലെ.
ഈ സവിശേഷ സാഹചര്യത്തെയും പക്വമായ രീതിയില്‍ നേരിടാനുള്ള ആത്മീയമായ ത്രാണിയുള്ളവരത്രെ സുമനസ്സുക്കളും വിശ്വാസികളും.ഏതു സാഹചര്യവും നേരിടുന്നതില്‍ നമ്മുടെ കൈവശമുള്ള ശക്തമായ ആയുധം പ്രാര്‍ഥന തന്നെയാണ്.എങ്കിലും ഒട്ടകത്തെ കെട്ടിയിടുക ശേഷം ഭരമേല്‍പിക്കുക എന്നതാണല്ലോ പ്രവാചക പാഠം.അതിനാല്‍ സാഹചര്യങ്ങളുടെ തേട്ടമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും പ്രയത്‌നങ്ങളിലും സജീവമാകാന്‍ നമുക്ക് ബാധ്യതയുണ്ട്.
താങ്ങില്ലാത്തവന്റെ താങ്ങാകാനും,തണലില്ലാത്തവന്റെ തണലാകാനും, അശരണരുടെ ആശ്വാസമാകാനും,അഭയമില്ലാത്തവന്റെ അഭയമാകാനും ഒക്കെയുള്ള എളിയ ശ്രമങ്ങള്‍ അടിസ്ഥാനപരമായ നന്മ തിരുനെല്ലൂര്‍ സാംസ്‌കാരിക സമിതിയുടെ മുദ്രയും മുദ്രവാക്യമത്രെ.
ഒരു മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി എന്തൊക്കെ പ്രതിസന്ധികളാണ് നേരിടേണ്ടിവരിക എന്നത് പ്രവചനാതീതമാണ്. ദുരന്തങ്ങളും ദുരിതവും എല്ലാവരേയും ബാധിക്കുമെങ്കിലും ഭീകരമായ തോതില്‍ ബാധിക്കുന്നത് താഴെ തട്ടിലുള്ളവരെ തന്നെയായിരിയ്‌ക്കും.
വരും നാളുകളില്‍ എന്തും നേരിടാനുള്ള സേവന മനസ്സോടെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ നന്മയുടെ സന്നദ്ധ സേവകര്‍ക്ക് കഴിയും എന്നാണ് വിശ്വാസം.സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഒരു കൊച്ചു സംഘം കാരുണ്യ സ്‌പര്‍ശവുമായി നാടിനൊപ്പം നന്മക്കൊപ്പം.
ദൗര്‍ഭാഗ്യകരമായ ഒരു പ്രത്യേക സാഹചര്യത്തില്‍ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ നമുക്ക് സാധിക്കുന്നു എന്നതാണ് നമ്മുടെ നന്മ. സുമനസ്സുക്കളായ ഒരു സംഘം ഒപ്പം സഹകരിക്കാന്‍ സന്നദ്ധരായി ഒപ്പമുണ്ട് എന്നതില്‍ അഭിമാനമുണ്ട്.സോഷ്യല്‍ ഡിസ്‌റ്റന്‍സിന് പ്രാധാന്യം നല്‍കപ്പെടുന്ന സാഹചര്യം വരും നാളുകളില്‍ കൂടുതല്‍ കനപ്പെടും എന്നാണ് നിരീക്ഷണം.ഏതായാലും കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
നന്മ തിരുനെല്ലൂര്‍
സാംസ്‌കാരിക സമിതി