നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 23 March 2020

പ്രതിരോധം:- ടീം ഫോമോസ്

തിരുനെല്ലൂർ:രാജ്യത്ത്  കോവിഡ്  ബാധിതരുടെ എണ്ണം അധികരിച്ച്‌ പ്രത്യേക സാഹചര്യത്തിൽ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ടീം ഫോമോസ്  ഹാൻഡ് സാനിറ്റൈസർ പൊതു ജനങ്ങൾക്ക് വിതരണം ചെയ്‌‌തു.നൂറ്‌ ശതമാനത്തോളം രോഗാണുക്കളെ ഇല്ലാതാക്കുന്ന  ഹാൻഡ് സാനിറ്റൈസർ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ടീം ഫോമോസ് തയ്യാറാക്കിയതാണ്‌ വിതരണത്തിന്‌ ഒരുക്കിയത്.

പാവറട്ടി എസ്‌.ഐ ജോസഫ് ഹാൻഡ് സാനിറ്റൈസർ വിതരണം ഉദ്ഘാടനം ചെയ്‌‌തു.വാർഡ് മെമ്പർ ഷെരീഫ് ചിറക്കൽ , ഫൈസൽ ഖാദർ, ആസിഫ് ഖാസിം എന്നിവർ സംസാരിച്ചു.500 വീടുകളിലേക്ക് ടീം ഫോമോസ് ഹാൻഡ് സാനിറ്റൈസർ എത്തിച്ചു കൊടുക്കുന്നുണ്ട്.പരിസരത്തുള്ള കച്ചവട സ്ഥാപനങ്ങളിലും പൊതു വിതരണ കേന്ദ്രത്തിലും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കി.

കൈ കഴുകു ....യാത്രകൾ ഒഴിവാക്കി കുറച്ചു ദിവസങ്ങൾ വീട്ടിൽ തന്നെ കഴിച്ചു കൂട്ടു...കോവിഡ്  വൈറസിനെ നമുക്ക് ഒന്നിച്ചു അകലം പാലിച്ചു നേരിടാം.അവസരോചിതമായ ആരോഗ്യ സന്ദേശം  സമൂഹത്തില്‍ പ്രസരിപ്പിക്കാനുള്ള എളിയ ശ്രമമാണെന്നു ഫോമോസ്‌ വക്താക്കള്‍ പറഞ്ഞു.

യുവാക്കളുടെ ക്രിയാത്മകമായ സംരം‌ഭം സമൂഹത്തില്‍ സ്വാഗതം ചെയ്യപ്പെട്ടു.കേരളത്തിലെ  എല്ലാഗ്രാമങ്ങൾക്കും മാത്രകയാക്കാവുന്ന ഏറ്റവും മഹത്തായ ഒരു കാര്യമാണ് ഫോമോസ് തിരുനെല്ലൂർ ചെയ്‌തിട്ടുള്ളത്.  ഇത്രയും നല്ലൊരു  ആശയം കൊണ്ട് വന്നവർക്കും അത് വളരെ നല്ല രീതിയിൽ നടപ്പിൽ വരുത്തിയ ഫോമോസ് ടീമിന്റെ മുഴുവൻ അംഗങ്ങൾക്കും ഒരായിരം ആശംസകൾ.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതികരിച്ചു.