ദോഹ:വര്‍ഷം തോറും റമദാൻ ഒടുവില്‍ ഖത്തർ മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ, തിരുനെല്ലൂർ വിശാല മഹല്ലിൽ അർഹരായ കുടുബങ്ങൾക്ക് നൽകി വരാറുള്ള മാംസം അടക്കമുള്ള പെരുന്നാൾ കിറ്റ് ഇന്ന് രാവിലെ മഹല്ലിലെ 255 കുടുംബങ്ങൾക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞതായി ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് അറിയിച്ചു.
ലോക്‌ഡോൺ പശ്ചാത്തലത്തിൽ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ സേവന സന്നദ്ധരായ ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ ഫായിസ്,ഹാഷിം (പടിഞ്ഞാറേക്കര)ഷെമീർ അബ്‌ദുല്ലകുട്ടി (കിഴക്കേക്കര) ആഷിക് (മുളളന്തറ) ഷെഫിൻ (കുന്നത്ത്) എന്നവരാണ് വിതരണത്തിന് സഹായിച്ചതും സഹകരിച്ചതും.

വര്‍ത്തമാന കാല സാഹചര്യത്തിൽ റമദാൻ കിറ്റ് ലഭിക്കുന്ന മഹല്ല് പരിധിയിലെ ഏതൊരു കുടുംബത്തിനും ഈ സഹായഹസ്‌തം വലിയ ആശ്വാസം തന്നെയായിരിക്കും. ഈ സദ്‌കര്‍മ്മത്തിനു വേണ്ടി സഹായിച്ചവരേയും സഹകരിച്ചവരേയും ഖത്തർ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂർ പ്രസിഡണ്ട് ഷറഫു ഹമീദ് അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു.