രക്ഷിതാക്കള്‍ മാതൃകായോഗ്യരാകുക
ദോഹ:മാതൃകായോഗ്യരായ രക്ഷിതാക്കളായി മാതാപിതാക്കള്‍ മാറുകയെന്നത് വര്‍ത്തമാനകാലത്തിന്റെ തേട്ടമാണ്.മക്കളുടെ സ്വഭാവ വിശേഷണങ്ങള്‍ സ്വപ്‌നം കണ്ട് വ്യാകുലരാകുന്നതിന് പകരം അവര്‍ക്ക് അനുധാവനം ചെയ്യാന്‍ പറ്റുംവിധം മതാപിതാക്കള്‍ മാറുകയാണ് വേണ്ടത്.അഡ്വക്കറ്റ് ഇസ്സുദ്ധീന്‍ അഹ്വാനം ചെയ്‌തു.കണ്ണോത്ത് ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് ഖത്തര്‍ ഘടകം പരിസര മഹല്ലുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫലപ്രദമായ രക്ഷകര്‍തൃത്വം എന്ന തലക്കെട്ടിലുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം . മാതാപിതാക്കള്‍ ഉപദേശകരും ഉപദേശികളും ആകുന്നതിന് പകരം തങ്ങളുടെ പ്രിയപ്പെട്ട സന്താനങ്ങള്‍ക്ക് തങ്ങളെ അനുഭവിപ്പിക്കാന്‍ അവസരം സൃഷ്‌ടിക്കുകയാണ് വേണ്ടത്.അദ്ധേഹം വിശദീകരിച്ചു. ഭവന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി ഭവന്‍സ് സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ അബ്‌ദുല്‍ ഖാദര്‍ ആര്‍.ഒ ഉദ്‌ഘാടനം ചെയ്‌തു. അയല്‍ മഹല്ലുകളെ പ്രതിനിധീകരിച്ച് കുഞ്ഞുമുഹമ്മദ് കെ.ച്ച്(പാടൂര്‍ )അസീസ്‌മഞ്ഞിയില്‍ (തിരുനെല്ലൂര്‍ )എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി. പ്രദേശത്തെ മഹല്ലുകളുടെ സഹകരണത്തിനുള്ള ആദ്യകാല്‍വെപ്പ് സ്വാഗതം ചെയ്യപ്പെട്ടു.മറ്റു മഹല്ല് സമിതികളുടെ അജണ്ടയില്‍ മാത്രം കിടക്കുന്ന കാര്യമാണ് സക്ഷാല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ആശംസകള്‍ നേര്‍ന്നു സംസാരിച്ച പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കണ്ണോത്ത് മഹല്ല് പ്രസിഡന്റ് അസീസ് ആര്‍ .എച്ച് സ്വാഗതം പറഞ്ഞു.സെക്രട്ടറി അബ്‌ദുല്‍ ജലീല്‍ എം.എം നന്ദി രേഖപ്പെടുത്തി.