ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ ഇടവേളക്കു ശേഷം വീണ്ടും സംഗമിക്കുന്നു.വരുന്ന വെള്ളിയാഴ്ച {19 04.2019} മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ദോഹയിലെ ബിദ പാർക്കിലെ ഹൃദയഹാരിയായ ഒരു ഹരിത ഭൂമികയില്‍.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം.
പരസ്‌പര സ്‌നേഹവും സന്തോഷവും പങ്കു വെയ്‌ക്കാം,സൗഹാർദ്ദ കായിക മത്സരങ്ങളില്‍ ഭാഗഭാക്കുകളാകാം,ഒരുമിച്ചിരുന്ന് നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കിടാം.....അത്താഴവും കഴിച്ച് പിരിയാം.
സാഹോദര്യത്തിന്റെ കണ്ണികള്‍ വിളക്കി മിനുക്കിയെടുക്കാനുള്ള അസുലഭാവസരത്തെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധ്യമാകട്ടെ എന്ന ശുഭ പ്രതീക്ഷയോടെ.ഖത്തറിലുള്ള നമ്മുടെ നാട്ടുകാരായ എല്ലാ പ്രവാസികളേയും സ്നേഹത്തോടെ ക്ഷണിക്കുന്നു...
സ്വാഗതം ചെയ്യുന്നു...
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍.