തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍,മഹല്ലിലെ പള്ളികളില്‍ ഒരുക്കുന്ന ഇഫ്‌ത്വാര്‍ വിരുന്ന് മെയ് 16 വ്യാഴാഴ്‌ച തിരുനെല്ലുര്‍ വിശാല മഹല്ല് പരിധിയിലെ എല്ലാ മസ്‌ജിദുകളിലും ഒരേ ദിവസം തന്നെ സംഘടിപ്പിക്കും.
തിരുനെല്ലൂര്‍ ജുമാമസ്‌ജിദ്,സലഫി മസ്‌ജിദ്,സെന്റര്‍ മസ്‌ജിദ്,തഖ്‌വ (മഞ്ഞിയില്‍) മസ്‌ജിദ്,ത്വാഹ (ഹാജി) മസ്‌ജിദ്,മുള്ളന്തറ മസ്‌ജിദുന്നൂര്‍,കുന്നത്ത് സിദ്ദീഖുല്‍ അക്‌ബര്‍ എന്നീ എല്ലാ മസ്‌ജിദുകളിലും ഒരേ ദിവസം തന്നെയാണ് ഇഫ്‌ത്വാര്‍ ഒരുക്കിയിരിക്കുന്നത്.
സുമനസ്സുക്കളായ എല്ലാവരേയും സ്‌നേഹ പൂര്‍വ്വം ക്ഷണിക്കുന്നതായി നന്മ തിരുനെല്ലൂര്‍ ഭാരവാഹികള്‍ അറിയിച്ചു.