റഹ്‌മാന്‍ പി.തിരുനെല്ലൂർ വീണ്ടും നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സെക്രട്ടറിയായി പി.എം ഷംസുദ്ദീനും ട്രഷറര്‍ സ്ഥാനത്ത് ഇസ്‌മാഈല്‍ ബാവയും തുടരും.
വൈസ് പ്രസിഡണ്ടുമാരായി ഹമീദ് കുട്ടി ആർ.കെ,അബ്‌ദുല്‍ ജലീൽ വി.എസ്, അബൂ ഹനീഫ തട്ടുപറമ്പിൽ,സെക്രട്ടറിമാരായി ഷിഹാബ് എം.ഐ,റഷീദ് മതിലകത്ത്,ആസിഫ് പാലപ്പറമ്പില്‍,ഹാരിസ് ആർ.കെ എന്നിവരേയും തെരഞ്ഞെടുത്തു.
മീഡിയ സെക്രട്ടറിയായി അബ്‌ദുല്‍ അസീസ് മഞ്ഞിയിലും കോ- ഓർഡിനേറ്റർമാരായി സുബൈർ പി.എം,ഹനീഫ കെ.എം എന്നിവരും നിയുക്തരായി.
ഉസ്‌മാന്‍ കടയിൽ,നാസർ വി.എസ്,നസീർ മുഹമ്മദ്, ഹംസക്കുട്ടി ആർ.വി തുടങ്ങിയവരാണ് പുതിയ സമിതിയിലെ ക്യാബിനറ്റ് അംഗങ്ങള്‍.
ഹാജി ഹുസൈൻ കെ.വി,ബഷീർ വി.എം,മുസ്‌തഫ ആർ.കെ എന്നിവര്‍ നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതിയുടെ രക്ഷാധികാരികളായിരിക്കും.