തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍,മഹല്ലിലെ പള്ളികളില്‍ ഒരുക്കിയ ഇഫ്‌ത്വാര്‍ വിരുന്ന് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തിരുനെല്ലൂര്‍ ജുമാമസ്‌ജിദ്,സലഫി മസ്‌ജിദ്,സെന്റര്‍ മസ്‌ജിദ്,തഖ്‌വ (മഞ്ഞിയില്‍) മസ്‌ജിദ്,ത്വാഹ (ഹാജി) മസ്‌ജിദ്,മുള്ളന്തറ മസ്‌ജിദുന്നൂര്‍,കുന്നത്ത് സിദ്ദീഖുല്‍ അക്‌ബര്‍ എന്നീ എല്ലാ മസ്‌ജിദുകളിലും ഒരേ ദിവസം തന്നെയാണ് ഇഫ്‌ത്വാര്‍ ഒരുക്കിയത്.
നന്മ തിരുനെല്ലൂര്‍ യുവജന വിഭാഗത്തിന്റെ നിറ സാന്നിധ്യത്തോടെ വിപുലമായ ഒരുക്കങ്ങള്‍ എല്ലാ പള്ളികളിലും ഉണ്ടായിരുന്നു.നന്മയുടെ സീനിയര്‍ അംഗങ്ങളും ഔദ്യോഗിക ഭാരവാഹികളും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം ഓരോ പള്ളിയിലും തങ്ങളുടെ സാന്നിധ്യമുറപ്പിച്ചിരുന്നു.
നാട്ടുകാരുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ വിജയകരമായിരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.ഈ സംരംഭത്തില്‍ എല്ലാ അര്‍ഥത്തിലും ഭാഗഭാക്കുകളായവരുടെ സദ് കര്‍മ്മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ എന്നു പ്രാര്‍ഥിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നതായി നന്മ ഔദ്യോഗിക ഭാരവാഹികള്‍ അറിയിച്ചു.