നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 23 March 2012

നിങ്ങള്‍ക്കിനിയും ഉണരാനായില്ലേ

ദോഹ:
നിങ്ങള്‍ക്കിനിയും ഉണരാനായില്ലേ എന്ന വിശ്വാസികളോടുള്ള  ഗൌരവപൂര്‍ണ്ണമായ   അന്വേഷണത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രസിഡന്റ്‌ തന്റെ പ്രഭാഷണം തുടങ്ങിയത്‌ ..


വിശ്വാസികള്‍ക്ക് ഇനിയും സമയമായില്ലയോഅല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാല്‍ അവരുടെ ഹൃദയങ്ങള്‍ ഭയപ്പെടുന്നതിനും അവന്‍ അവതരിപ്പിച്ച സത്യത്തിനു മുമ്പില്‍ തലകുനിക്കുന്നതിനും അവര്‍ പൂര്‍വകാലത്ത് വേദം ലഭിച്ചവരെപ്പോലെ ആയിപ്പോകാതിരിക്കുന്നതിനും - കാലമേറെ കടന്നുപോയപ്പോള്‍ അക്കൂട്ടരുടെ മനസ്സുകള്‍ കടുത്തുപോയി. ഇന്ന് അവരില്‍ അധികമാളുകളും പാപികളായിത്തീര്‍ന്നിരിക്കുന്നു.
സത്യത്തിന്റേയും നന്മയുടേയും പാതയിലേയ്‌ക്ക് അണിഅണിയായി കടന്നുവരാന്‍  പ്രസിഡന്റ്‌ ആഹ്വാനം ചെയ്‌തു .

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ജനറല്‍ ബോഡി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.അദ്ധേഹം