ദോഹ : ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ജനറല്‍ ബോഡി മാര്‍ച് 23 ന് വെള്ളിയാഴ്‌ച ജുമഅ നമസ്‌കാരാനന്തരം സെന്‍ച്വറി ഹാളില്‍ ചേര്‍ന്നു.
പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്‌ത യോഗത്തില്‍ സമിതി ചെയര്‍മാന്‍ അബു കാട്ടില്‍ അധ്യക്ഷത വഹിച്ചു.
പ്രാര്‍ഥനയ്‌ക്കും ആമുഖത്തിനും ശേഷം ജനറല്‍ സെക്രട്ടറി ശിഹാബ് എം ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിശദമായ ചര്‍ച്ചകള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷം റിപ്പോര്‍ട്ട് പാസ്സാക്കി.
നാട്ടിലെ മദ്രസ്സ സംവിധാനം എല്ലാ അര്‍ഥത്തിലും പുരോഗമിപ്പിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളും പഠനങ്ങളും ജനറല്‍ ബോഡിയില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ചയെ അടിസ്ഥാനപ്പെടുത്തി തയാറാക്കാനും സമര്‍പ്പിക്കാനും തീരുമാനിച്ചു.
ത്വാഹ മസ്‌ജിദിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂപം കൊടുത്ത പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ എല്ലാവിധ സഹായ സഹകരണങ്ങളും ജനറല്‍ ബോഡിയില്‍ വാഗ്ദത്തം ചെയ്യപ്പെട്ടു.
പുതിയൊരു നേതൃമാറ്റം ഇപ്പോള്‍ ആവശ്യമില്ലെന്നും ചില ഒഴിവുകള്‍ നികത്തി ഭാരവാകളുടെ കാര്യത്തില്‍ ചില പുനക്രമീകരണങ്ങളും മതിയെന്ന തീരുമാനത്തില്‍ അഡ്വൈസറി അംഗമായ പി എച്ച് യൂസഫിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും സമിതി അംഗം കെ.പി ഉമറിനെ തല്‍സ്ഥാനത്തേയ്‌ക്കും മാറ്റി നിയോഗിച്ചു.
സെക്രട്ടറിമാരിലൊരാളായ ആരിഫ് ഖാസ്സിമിനെ അസി:സെക്രട്ടറിയായും ജനറല്‍ ബോഡി തെരഞ്ഞെടുത്തു.സമിതിയിലെ മറ്റ് ഒഴിവുകളും നികത്തപ്പെട്ടു.
പ്രത്യേക സാഹചര്യത്തില്‍ സമാഹരിക്കാന്‍ കഴിയാതെപോയ വരി സംഖ്യ എത്രയും വേഗം പിരിച്ചെടുത്ത് നിര്‍ജീവതയില്‍ നിന്നും സജീവതയിലേയ്‌ക്ക് മാറാന്‍ ഒത്തൊരുമിച്ച് സഹകരിക്കാന്‍ അധ്യക്ഷന്‍ അബു കാട്ടില്‍ ആഹ്വാനം ചെയ്‌തു.
ഉച്ച ഭക്ഷണാനന്തരം തുടങ്ങിയ യോഗം വൈകീട്ട് 3 ന് അവസാനിച്ചു