നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 3 December 2019

ആദരം 2019

പ്രദേശത്തെ  വിദ്യാലയങ്ങളില്‍ കലാ പ്രതിഭകളായി ശോഭിച്ച വിദ്യാര്‍‌ഥികളെ നന്മ തിരുനെല്ലൂര്‍ ആദരിക്കുന്നു. ഡിസം‌ബര്‍ 8 ഞായറാഴ്‌ച വൈകീട്ട്‌ 4 മണിക്ക്‌ പരീത്‌ ഗുരുക്കള്‍ നഗറില്‍ സം‌ഘടിപ്പിക്കുന്ന ചടങ്ങില്‍ സാമൂഹിക സാം‌സ്‌കാരിക രം‌ഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന സം‌ഗമത്തില്‍ നന്മ വൈസ്‌ ചെയര്‍‌മാന്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍ സ്വാഗതമാശം‌സിക്കും

അഡ്വക്കറ്റ് ഇഖ്‌ബാല്‍ എ.മുഹമ്മദ്‌ (വഖഫ്‌ ബോഡ്‌ ജില്ലാ നോട്ടറി) ഉദ്‌ഘാടനം നിര്‍‌വഹിക്കും,പി.എ അബ്‌ദുല്‍‌ഖാദര്‍ (സം‌സ്ഥാന പിടി.എ അവാര്‍‌ഡ്‌ ജേതാവ്‌) വിശിഷ്‌ടാതിഥിയായിരിയ്‌ക്കും,എ.കെ ഹുസൈന്‍ (നന്മ രക്ഷാധികാരി),എം.കെ അബൂബക്കര്‍ മാസ്‌റ്റര്‍(നന്മ രക്ഷാധികാരി),പാടൂര്‍ വിദ്യാലയത്തിലെ പി.എം മുഹസിന്‍ മാസ്‌റ്റര്‍,പി.കെ സാദിഖ്‌ മാസ്‌റ്റര്‍, തുടങ്ങിയവര്‍ ആശം‌സകള്‍ നേരും.

സംസ്‌ഥാന തലത്തില്‍ അം‌ഗീകാരം നേടിയ 10 പ്രതിഭകളേയും അവരുടെ ഗുരുവിനെയും പാവറട്ടി സ്‌കൂളില്‍ നിന്നും പങ്കെടുത്ത തിരുനെല്ലൂരിലെ വിദ്യാര്‍‌ഥിയേയും ആദരിക്കും.

അകാലത്തില്‍ പൊലിഞ്ഞു പോയ മുന്‍ കലാ പ്രതിഭ റഷീദ്‌ കിഴക്കയില്‍ അനുസ്‌മരണ പ്രഭാഷണം അസീസ്‌ മഞ്ഞിയില്‍ നിര്‍‌വഹിക്കും.ആദരിക്കപ്പെടുന്ന പ്രതിഭകളുടെ കലാവിരുന്ന്‌ ചടങ്ങിനെ കൂടുതല്‍ ആകര്‍‌ഷമാക്കും.

ആര്‍.വി കുഞ്ഞുമോന്‍ ഹാജി(നന്മ രക്ഷാധികാരി) എം.ബി സെയ്‌തു മുഹമ്മദ്‌ (നന്മ എക്‌സിക്യൂട്ടീവ്‌)പി.ബി ഉസ്‌‌മാന്‍ (നന്മ എക്‌സിക്യൂട്ടീവ്‌)പരീദ്‌ ഗുരുക്കളുടെ ശിഷ്യന്മാരായ എ.പി മുജീബ്‌ ,പി.ഐ നൗഷാദ്‌ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കും.പി.ബി ഉസ്‌മാന്‍  നന്ദി പ്രകാശിപ്പിക്കും.

ഷം‌സുദ്ധീന്‍ പി.എ,കെ.വി ഹുസൈന്‍ ഹാജി,ആര്‍.കെ മുസ്‌തഫ,റഷീദ്‌ മതിലകത്ത് തുടങ്ങിയ സീനിയര്‍ അം‌ഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിക്കും.

സനൂബ്‌ റഫീഖ്‌,സഹദ്‌ പി.എസ്‌,ആസിഫ്‌ ആര്‍.എ,ഉസ്‌മാന്‍ കടയില്‍,അബ്‌ദുല്‍ വഹാബ്‌,ഫസീഹ്‌ ബഷീര്‍,മുഹ്‌സിന്‍ ആര്‍.കെ തുടങ്ങിയ സം‌ഘാടക സമിതി അംഗങ്ങള്‍ വാര്‍‌ത്താ കുറിപ്പില്‍ വ്യക്തമാക്കി.