നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 6 October 2018

ജല സം‌രക്ഷണം സെമിനാര്‍

കെ.എല്‍.ഡി.സി ജല സംരക്ഷണ പദ്ധതി നിര്‍‌ദേശം സര്‍‌ക്കാറിന്‌ സമര്‍‌പ്പിക്കുന്നതിന്റെ ഭാഗമായി എ.എം.എൽ.പി സ്ക്കൂളിൽ നന്മ തിരുനെല്ലൂര്‍ സംഘടിപ്പിക്കുന്ന സെമിനാർ ഒക്‌ടോബര്‍13 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു:എം.എൽ.എ.മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്യും.

ആസൂത്രണങ്ങള്‍ കേവലം സൂത്രങ്ങളായി പരിമിതപ്പെട്ടപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട സൗഭഗ്യം ദൗര്‍ഭാഗ്യമായതിന്റെ കഥയാണ്‌ ഈ ഗ്രാമത്തിന്‌ പറയാനുള്ളത്‌.സംസ്ഥാനത്തിന്റെ തന്നെ പലഭാഗങ്ങളിലും കര്‍ഷകര്‍ പാടശേഖരങ്ങള്‍ മണ്ണിട്ട്‌ നികത്തി ലാഭമുള്ളതും എളുപ്പമുള്ളതുമായ മറ്റ്‌ കൃഷി സമ്പ്രദായങ്ങളിലേക്ക്‌ തിരിഞ്ഞപ്പോഴും തിരുനെല്ലൂരിന്റെ പാടശേഖരം ശുദ്ധജല പദ്ധതിയുടെ മധുരിക്കുന്ന കിനാവില്‍ കരിഞ്ഞുണങ്ങുകയായിരുന്നു.ഈ ഗ്രാമത്തിന്റെ തെക്കേ അറ്റത്ത്‌ കൂടെ ഭീമാകാരനായി കടന്ന്‌ വന്ന്‌ ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന ശുദ്ധജല പാദ്ധതി തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപനങ്ങള്‍ തൂത്തെറിയാനും വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ രൂക്ഷമാകാനും മാത്രമാണ്‌ സഹായിച്ചത്‌.പ്രദേശത്തെ അമ്‌ളാംശമുള്ള ഭൂഗര്‍ഭ ജലത്തിന്റെ തോതില്‍ മാറ്റം വരാന്‍ ഈ ശുദ്ധജലത്തിന്റെ ഒഴുക്കുവഴി സാധ്യമായേക്കും എന്ന പ്രതീക്ഷയില്‍ സ്വയം ആശ്വസിക്കുകയായിരുന്നു ഈ കൊച്ചു ഗ്രാമം.

പുതിയ കാലാവസ്ഥാ വ്യതിയാനം അവസാന പ്രതീക്ഷയേയും അസ്ഥാനത്താക്കുന്ന തരത്തില്‍ തകിടം മറിയുന്ന അവസ്ഥയില്‍ അതീവ ഗൗരവത്തോടെ നാം ഉണരുകയാണ്‌

പ്രാദേശിക തലത്തില്‍ പഞ്ചായത്തിന്റെയും പരിസര പഞ്ചായത്തുകളുടേയും മണ്ഡലത്തിന്റെയും ഒരുവേള സം‌സ്ഥാന സര്‍‌ക്കാറിന്റെയും സഹകരണവും സഹവര്‍‌ത്തിത്വവും ഉറപ്പാക്കി സമഗ്രമായ ഒരു വിഭാവനയും തദനുസാരമുള്ള പദ്ധതിയും ആവിഷ്‌കരിച്ചെങ്കില്‍ മാതമേ ഈ ഗ്രാമത്തിന്റെ ദുരന്ത പൂര്‍‌ണ്ണമായ അവസ്ഥയില്‍ നിന്നും മോചനം സാധ്യമാകുകയുള്ളൂ.കാലങ്ങളായി വെള്ളക്കെട്ടും ദുരിതവും പേറുന്ന തിരുനെല്ലുരിന്റെ ദുരവസ്ഥയ്‌ക്ക്‌ സ്ഥായിയായ പരിഹാരമുണ്ടാക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായാണ്‌ സെമിനാര്‍ സം‌ഘടിപ്പിക്കുന്നത്.

ഒരുഗ്രാമമനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ കാര്യകാരണങ്ങളും പ്രതിവിധിയും സെമിനാറില്‍ വിശദീകരിക്കപ്പെടും.സുഖമാമായ കൃഷിയും സുലഭമായ ശുദ്ധജല ലഭ്യതയും പരിസ്ഥിതി സം‌രക്ഷണവും പുതിയ വിഭാവനയിലെ അടിവരയിടുന്ന തലക്കെട്ടുകളാകും.

വിവിധ രാഷ്‌ട്രീയ സാം‌സ്‌കാരിക രം‌ഗത്തെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തു കൊണ്ട്‌ തങ്ങളുടെ വീക്ഷണങ്ങള്‍ സമര്‍‌പ്പിക്കും.

ഇസ്‌മാഈല്‍ ബാവ (ചെയര്‍‌മാന്‍ നന്മ)
ഷം‌സുദ്ദീന്‍ പുതിയപുര (കണ്‍‌വീനര്‍)
മുസ്‌‌തഫ ആര്‍.കെ(ട്രഷറര്‍)

****

സ്വാഗതം : ഷിഹാബ്‌ എം.ഐ (നന്മ തിരുനെല്ലൂര്‍ കോഡിനേറ്റര്‍)
അദ്ധ്യക്ഷന്‍ : ബഹു: എ.കെ ഹുസ്സൈന്‍ (മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌  / നന്മ രക്ഷാധികാരി)
ഉദ്‌ഘാടനം : ബഹു:മുരളി പെരുനെല്ലി (മണലൂര്‍ എം.എൽ.എ)
വിശിഷ്‌ട സാന്നിദ്ധ്യം:സി.സി ശ്രീകുമാര്‍ (ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്‌)
ഷെരീഫ്‌ ചിറയ്‌ക്കല്‍ (വാര്‍‌ഡ്‌ മെമ്പര്‍)
റഹ്‌മാന്‍ തിരുനെല്ലൂര്‍ (സാഹിത്യകാരന്‍)
ഉസ്‌മാന്‍ പി.ബി

ജല ക്രമീകരണവും സം‌രക്ഷണവും സെമിനാര്‍ :-

മോഡറേറ്റര്‍: അസീസ്‌ മഞ്ഞിയില്‍ (നന്മ രക്ഷാധികാരി )
വിഷയാവതരണം:എ.എന്‍ ശ്രീധരന്‍
(അസിസ്‌റ്റന്റ്‌ എഞ്ചിനിയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍‌ട്ട്‌മന്റ്‌)
ഹാറൂണ്‍ റഷീദ്‌ (മുസ്‌ലിം ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌)
ടി.വി ഹരിദാസന്‍ (സി.പി.ഐ.എം ജില്ലാ കമിറ്റി അം‌ഗം)
നിഖില്‍ ജോണ്‍ (കെ.എസ്‌.യു മുന്‍ ജില്ലാ പ്രസിഡന്റ്‌)
കെ.വി വിനോദന്‍ (സി.പി.ഐ മണലൂര്‍ മണ്ഡലം കമ്മിറ്റി)
ആര്‍.വി ഷെഫിര്‍  (എസ്‌.ഡി.പി ഐ മണലൂര്‍ മണ്ഡലം കമിറ്റി)
മോഹനന്‍ കളപ്പുരയ്‌ക്കല്‍ (ബി.ജെ.പി സം‌സ്‌ഥാന കമിറ്റി)
മുഹമ്മദ്‌ കുട്ടി ഹാജി കേച്ചേരി (പി.ഡി.പി ജില്ല വൈസ്‌ പ്രസിഡന്റ്‌)
ആര്‍.വി റിയാസ്‌ (വെല്‍‌ഫെയര്‍ പാര്‍‌ട്ടി ഓഫ്‌ ഇന്ത്യ മണലൂര്‍ സെക്രട്ടറി)
എം.പി സഗീര്‍ (സെക്രട്ടറി തിരുനെല്ലൂര്‍ കോള്‍ പാട ശേഖര സമിതി)
ഹാരിസ്‌ ആര്‍.കെ (നന്മ കണ്‍‌വീനര്‍   )

******

സം‌ഘാടക സമിതി : ജലീല്‍ വി.എസ് ,നൗഷാദ്‌ അഹമ്മദ്‌,ഹനീഫ കെ.എം, കബീര്‍ എന്‍.വി , ഹുസൈന്‍ ഹാജി കെ.വി,റഷീദ്‌ മതിലകത്ത്,താജുദ്ദീന്‍ ഖാദര്‍,നസീര്‍ മുഹമ്മദ്‌, ഹമീദ്‌ ആര്‍.കെ ,ഉസ്‌മാന്‍ കടയില്‍,ഫൈസല്‍ വി.എ, എന്‍.വി താജുദ്ദീന്‍ .

******