തിരുനെല്ലൂര്‍: മഹല്ലു സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ സംസ്ഥാനതലത്തില്‍ നടത്തപ്പെട്ട സംഗമങ്ങളുടെ സന്ദേശങ്ങളും നിര്‍ദേശങ്ങളും മഹല്ലു പ്രവര്‍ത്തകസമിതിയില്‍ വിശദീകരിക്കപ്പെട്ടു.
മഹല്ലു പ്രസിഡന്റ് ഹാജി അഹമദ് കെപി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തകസമിതിയിലായിരുന്നു വിശദീകരണം .
വ്യവസ്ഥാപിതമായ രീതിയില്‍ മഹല്ലു പരിപാലനം നടക്കുമ്പോള്‍ മഹല്ലിന്റെ മൊത്തം അവസ്ഥ ആശാവഹമായ മാറ്റങ്ങള്‍ക്ക് വിധേയമാകും .ആസൂത്രണങ്ങള്‍ക്കും വിഭാവനകള്‍ക്കും തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പ്രഥമപ്രധാനമായ ഭരണഘടന ,അനുബന്ധ ഔദ്യോഗിക രേഖകള്‍ ,റജിസ്റ്റ്രേഷന്‍ ,തുടങ്ങിയ കാര്യങ്ങള്‍ ചിട്ടപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ക്ക് കൂടിയാലോജിക്കാന്‍ നേതൃനിരയിലെ അംഗങ്ങള്‍ നിയോഗിക്കപ്പെട്ടു.