തിരുനെല്ലൂരിലെ പ്രാഥമിക വിദ്യാലയം ദയാവധത്തിന് കാതോര്‍ത്ത് നില്‍ക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ സൂചനകള്‍ നല്‍കുന്നു.ഈ അക്ഷരമുറ്റം കൂടെ കാലം ചെയ്‌താല്‍ നമ്മുടെ ഗ്രാമത്തിലെ ആകെക്കൂടെയുള്ള ഒരു സര്‍ക്കാര്‍ മുദ്രയായിരിയ്‌ക്കും ഇല്ലാതാകുന്നത്.ആധുനിക വിദ്യാഭ്യാസ ഭ്രമത്തിന്റെ തിരുനെല്ലൂരിന്റെ ബലിയാടാകാന്‍ നാളുകളെണ്ണുകയാണ് ഈചരിത്ര ശേഷിപ്പ്.ഈ സ്ഥാപനം നഷ്‌ടപ്പെടാതിരിക്കാന്‍ തിരുനെല്ലൂര്‍ നിവാസികള്‍ക്ക് എന്തു ചെയ്യാനാകും എന്നതിനെ സബന്ധിച്ച ഗൌരവമായ ആലോജനകള്‍ക്കായി രക്ഷിതാക്കളുടേയും നാട്ടുകാരുടേയും യോഗം വിളിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.അഞ്ഞൂറില്‍ പരം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്തെ കൈവിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് ഈ വിദ്യാലയത്തില്‍ വിദ്യ നുകരാനെത്തുന്നത് എന്നത് ഖേദകരം തന്നെയാണ്.
ഈ വിദ്യാലയത്തിന്റെ സമഗ്രമായ ഉയര്‍ച്ചയ്‌ക്കും ഉന്നതമായ പഠന നിലവാരം ഉറപ്പു വരുത്തുന്നതിനും നിര്‍ബന്ധമാണെങ്കില്‍ ഇതര മീഡിയയായി പരിവര്‍ത്തിപ്പിക്കുന്നതിനും അവശ്യമായ സകല വിധ സാഹചര്യങ്ങളും ഒരുക്കുന്നതില്‍ രക്ഷിതാക്കളുടെ താല്‍പര്യമനുസരിച്ച് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത മാനേജ്‌മന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അബു കാട്ടില്‍ ദിതിരുനെല്ലൂരിനോട് പറഞ്ഞു.ക്രിയാത്മകമായ ചുവടുവെപ്പുകള്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാമെങ്കില്‍ ഒരു പുതിയ അധ്യായത്തിനും അധ്യയനവര്‍ഷത്തിനും പ്രാരംഭം കുറിക്കുന്നതില്‍ സഹകരിക്കാന്‍ പൂര്‍വ വിദ്യാര്‍ഥികളോടൊപ്പം സഹകരിക്കുമെന്ന് പൂര്‍വ വിദ്യാര്‍ഥികളില്‍ ചിലര്‍ അറിയിച്ചിട്ടുണ്ട്.