നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 13 May 2019

വഴിവിളക്കുകള്‍ പുരോഗമിക്കുന്നു

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മസ്‌ജിദ്‌ റോഡ്‌ ഇരു വശവും സുഭദ്രമായി കെട്ടി ഒതുക്കി പാതയുടെ ടാറിങ് പൂര്‍‌ത്തിയായി.ഇനി വഴിവിളക്കിന്റെ പണികള്‍ പുരോഗമിക്കുകയാണ്‌.ഒരു ഗ്രാമാന്തരീക്ഷത്തെ തന്നെ മാറ്റിപ്പണിയുന്ന വികസന നാള്‍ വഴികളുടെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി  സാക്ഷാതകരിച്ചു കൊണ്ടിരിക്കുകയാണ്‌. ഗ്രാമത്തിലെ ഇരുകരകളെ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പാത എന്ന നിലയില്‍ സുഗമമായ ഗതാഗത സൗകര്യത്തിന്‌ ഉതകുന്ന വിധത്തില്‍ ഒപ്പം വെളിച്ചവും തെളിച്ചവും സ്ഥാപിക്കുന്ന തരത്തില്‍ കാലാനുസൃതമയി പുരോഗമിപ്പിക്കണം എന്നതും നന്മ തിരുനെല്ലൂര്‍ ഈയിടെ സര്‍‌ക്കാറിനു സമര്‍‌പ്പിച്ച നിവേദനത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു.

പ്രാദേശിക വികസന പദ്ധതികളിലും ഗ്രാമത്തിന്റെ പൊതു വിഷയങ്ങളിലും പ്രാദേശിക ഗ്രാമ പഞ്ചായത്ത്‌ നേതൃത്വവും പ്രതിനിധികളും ക്രിയാത്മകമായി പ്രവര്‍‌ത്തന ഗോദയിലുണ്ട്‌ എന്നത് ശ്‌ളാഘനീയമാണ്‌. തങ്ങളുടെ വഗ്ദത്തം പാലിക്കുന്നതിലെ ശുഷ്‌കാന്തിയില്‍ നന്മ തിരുനെല്ലൂര്‍ സന്തോഷം പ്രകടിപ്പിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. നാടിന്റെ പുരോഗതിയില്‍ ഇനിയും സഹകരണമുണ്ടാകാനുള്ള അഭ്യര്‍‌ഥന അര്‍‌ഥ ശങ്കക്കിടമില്ലാത്ത വിധം ഉള്‍‌കൊള്ളുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.