നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 4 March 2015

ജനറല്‍ ബോഡി

ദോഹ: തിരുനെല്ലൂരില്‍ ദാരുണമായി വധിക്കപ്പെട്ട മതിലകത്ത്‌ ഷിഹാബുദ്ദീന്‌ വേണ്ടി മാര്‍ച്ച്‌ 6 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം ബിസ്‌മില്ല പള്ളിയില്‍  മയ്യിത്ത്‌ നമസ്‌കാരം ഉണ്ടാകും.തുടര്‍ന്ന്‌ ജൈദ ടവറിന്നടുത്തുള്ള ഗ്രാന്റ്‌ പാലസ്‌ ഹോട്ടലില്‍  വെച്ച്‌ പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ അടിയന്തിര ജനറല്‍ബോഡി  ചേരും.അബു കാട്ടില്‍ ഉദ്‌ഘാടനം ചെയ്യും .അസീസ്‌ മഞ്ഞിയില്‍ യോഗത്തെ അഭിസംഭോധനചെയ്‌തു സംസാരിക്കും .യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന്‌ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ അറിയിച്ചു.