നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 21 June 2015

യോഗ ദിനാചരണം

ദോഹ: അന്തര്‍ ദേശീയ യോഗ ദിനമായി ആചരിക്കപ്പെടുന്ന ജൂണ്‍ 21 ന്‌ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെയും അതിന്റെ കീഴിലുള്ള സാം‌സ്‌കാരിക കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ദോഹയിലും പ്രത്യേക യോഗാചരണം സംഘടിപ്പിക്കുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.ജൂണ്‍ 21 വൈകീട്ട്‌ 9 ന്‌ അല്‍‌ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തര്‍ സ്‌പോര്‍‌ട്‌സ്‌ വകുപ്പ്‌ മന്ത്രിയും മറ്റു ഔദ്യോഗിക വ്യക്തിത്വങ്ങളും നയതന്ത്ര പ്രതിനിധികളും ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ നേതൃത്വങ്ങളും സം‌ബന്ധിക്കും.പ്രസ്‌തുത ചടങ്ങിനെ വിജയിപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹത്തോട്‌ അമ്പാസിഡര്‍ ബഹു:സഞ്ജീവ്‌ അറോറ അഭ്യര്‍‌ഥിക്കുന്നതായി ഇന്ത്യന്‍ കള്‍‌ചറല്‍ സെന്റര്‍ കൗണ്‍‌സിലര്‍ & അഫിലിയേഷന്‍ വിഭാഗം സാരഥി അബു കാട്ടില്‍ ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ അറിയിച്ചു.