നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 9 August 2017

ഖത്തറിലേക്ക്​ വിസ വേണ്ട

ദോഹ:ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും , ഖത്തര്‍ ടൂറിസം അതോറിട്ടിയും ഖത്തര്‍ എയര്‍വെയ്‌സും സംയുക്തമായാണ് പദ്ധതി തയ്യാറാക്കിയത് .ആറുമാസം വരെയുള്ള  വിസാ രഹിത സന്ദര്‍ശനം എന്ന സംവിധാനം ഉടന്‍ നിലവില്‍ വരും.

ഇന്ത്യയടക്കം 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​  ഖത്തറിലേക്ക് സന്ദര്‍ശകരായി എത്താന്‍ വിസക്ക്​ അപേക്ഷ നൽകുകയോ ഫീ അടക്കുകയോ വേണ്ടതില്ല. ചുരുങ്ങിയത്​ ആറു മാസംകാലാവധിയുള്ള പാസ്​പോർട്ടും റിട്ടേൺ ടിക്കറ്റും വിമാനത്താവളത്തില്‍   ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും. തങ്ങളുടെസാംസ്​കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണെന്ന്‌ഖത്തർ ടൂറിസം അതോറിറ്റി ചെയർമാൻ ഹസൻ അൽ ഇബ്രാഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

33 രാജ്യങ്ങൾക്ക്​ 90 ദിവസം വരെയും   ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക്​ 30 ദിവസം വരെയും  വരെ ഖത്തറിൽ തങ്ങാവുന്ന മൾട്ടിപ്പിൾ എൻട്രി അനുമതിയാണ്​ ലഭിക്കുക.  ജിസിസി രാജ്യങ്ങള്‍ക്കു പുറമെ  ഷെങ്കന്‍  അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്​ട്രേലിയ  തുടങ്ങി 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്180 ദിവസം വരെ കാലാവധിയുള്ളതും ,  ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 60 ദിവസം വരെ നീട്ടാവുന്നതുമായ  സന്ദര്‍ശനാനുമതിയയായിരിക്കും ലഭിക്കുക . ഇതിലൂടെ  വിദേശികളെ സ്വീകരിക്കുന്നതില്‍ മേഖലയിലെ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമായി മാറുകയാണ്​ ഖത്തർ.

കഴിഞ്ഞ നവംബറില്‍ ഖത്തര്‍ പ്രഖ്യാപിച്ച സൗജന്യ ട്രാന്‍സിറ്റ് വിസ പദ്ധതി യുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രഖ്യാപനം . അതിനുശേഷം ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാരുടെ എണ്ണത്തില്‍ 39 ശതമാനം വര്‍ദ്ധനയുണ്ടായതായി ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍ അറിയിച്ചു .ഖത്തറിന്റെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായുള്ള പുതിയ പ്രഖ്യാപനത്തിന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത് .