പെരിങ്ങാടിന്റെ പഴയകാല ഇടവഴികളിലൂടെ തന്നെക്കാള്‍ വലിപ്പമുള്ള ടോര്‍ച്ചിന്റെ പ്രകാശം തെളിയിച്ച് നാടിന്റെയും നാട്ടുകാരുടേയും കാര്യങ്ങള്‍ക്ക് ഓടിനടന്നിരുന്ന കുറിയ വലിയ മനുഷ്യന്‍ മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ആധുനിക സൌകര്യങ്ങള്‍ വികസിച്ചതോടെ ഇത്തരം പ്രവര്‍ത്തനത്തിന് പ്രസക്തിയില്ലാതായിരിയ്‌ക്കും .ഇത്തരം മനസ്സുകളുള്ളവരുടെ പ്രസക്തി പെരിയതായി തന്നെ നിലനില്‍ക്കുന്നുണ്ട് .
അത്താഴം തുടങ്ങാനും ശവ്വാല്‍ പിറ അറിയാനും ഈ കുറിയ വലിയ മനുഷ്യനെ കാത്തിരുന്ന കാലം കഴിഞ്ഞ തലമുറ മറന്നിരിയ്‌ക്കാന്‍ സാധ്യതയില്ല .എല്ലാ ഇടവഴികളും കൊട്ടിയടക്കപ്പെട്ടിരിയ്‌ക്കുന്നു എന്നതിലുപരി പരസ്‌പരം ഇടപഴകുന്നതില്‍ ഇടുക്കം ബാധിച്ചുകൊണ്ടിരിയ്‌ക്കുന്നു.കുടുസ്സമുള്ള കൂരകളും വിശാലമായ മനസ്സുകളും ഒരുപഴങ്കഥയാണെന്ന് പറയാന്‍ എളുപ്പമാണ്. അങ്ങനെയാകാതിരിക്കട്ടെയെന്ന പ്രാര്‍ഥനയും പ്രവര്‍ത്തനവും സജീവമാകണം .അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ .