തിരുനെല്ലൂര്‍:റമദാന്‍ വിടപറയാന്‍ രണ്ടോ മൂന്നോ രാവുകള്‍ മാത്രം ബാക്കി.എല്ലാവരും പെരുന്നാളിനെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ്.മഹല്ലിലെ എല്ലാ ഒരുക്കങ്ങള്‍ക്കും പ്രസിഡണ്ട് ഹാജി അഹമ്മദ് കെ.പിയും വൈസ് പ്രസിഡണ്ട് ഖാദര്‍മോന്‍ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,ട്രഷറര്‍ ഖാസ്സിം വി.കെ,പ്രവര്‍ത്തക സമിതി അംഗങ്ങളായ മുഹമ്മദലി പി.എം,മുഹമ്മദലി എന്‍.കെ, ക്യുമാറ്റ് പ്രതിനിധികളായ ഹാജി ഹുസൈന്‍ കെ.വി,ഖമറുദ്ധീന്‍ കടയില്‍ ഇബ്രാഹീം കുട്ടി തുടങ്ങിയവരും രംഗത്തുണ്ട്..ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ പ്രത്യേക ആവശ്യപ്രകാരം മഹല്ലു ജുമാമസ്‌ജിദ് അലങ്കാര ദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നു.ജൂലായ് 16 ന് നടക്കാനിരിക്കുന്ന വിപുലമായ ഇഫ്‌ത്വാര്‍ വിരുന്നിനുള്ള ഒരുക്കങ്ങള്‍ ക്യുമാറ്റ് ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ യുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി അറിയുന്നു.മഹല്ലിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഈദ് ക്വിറ്റും തയാറായിക്കൊണ്ടിരിക്കുന്നതായി ക്യുമാറ്റ് പ്രസിഡണ്ട് ഷറഫു ഹമീദ് അറിയിച്ചു.പെരിങ്ങാട് പടിഞ്ഞാറക്കരിയില്‍ നിന്നും 35 പേരും കിഴക്കേകരയില്‍ നിന്നും 25 പേരും കുന്നത്ത് നിന്നും 35 പേരും മുള്ളന്തറയില്‍ നിന്നും 25 പേരുമാണ് ഇത്തവണത്തെ ഗുണഭോക്താക്കള്‍.മാംസവും ബിരിയാണി അരിയും മറ്റു വിഭവങ്ങളുമടങ്ങിയ ക്വിറ്റുകള്‍ ജൂലായ് 16 വ്യാഴാഴ്‌ച കാലത്തുമുതല്‍ വിതരണം തുടങ്ങുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.മാറ്റ് അബുദാബിയുടെ ഇഫ്‌ത്വാര്‍ വിരുന്നു ജൂലായ് 15 ന് സംഘടിപ്പിക്കപ്പെട്ടു.മഹല്ലു പള്ളിയിലും കുന്നത്ത് പള്ളിയിലും നൂറുകണക്കിനു പേര്‍ പങ്കെടുത്തു.ജൂലായ് 17 വെള്ളിയാഴ്‌ച പെരുന്നാള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ തിരുനെല്ലൂരിലും കുന്നത്തും കാലത്ത് 9 മണിക്ക് പെരുന്നാള്‍ നിസ്‌കാരം തുടങ്ങുമെന്നും ഖത്വീബ് പറഞ്ഞു.ജൂലായ് 18 ശനിയാഴ്‌ച പെരുന്നാള്‍ ആകുമെങ്കില്‍ 9.30 നായിരിക്കും പെരുന്നാള്‍ നിസ്‌കാരം.