നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 13 June 2020

പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു

ദോഹ:കഴിഞ്ഞ വർഷങ്ങളിലെ  പോലെ തന്നെ ഈ വർഷവും മഹല്ല്‌ തിരുനെല്ലൂരിലെ മദ്രസ്സാ വിദ്യാര്‍ഥികള്‍‌ക്ക്‌ അറിവ്‌ നുകരാന്‍ ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷം ക്യുമാറ്റ്‌ പങ്ക്‌ വെച്ചു.

തിരുനെല്ലൂര്‍ വിശാല മഹല്ല്‌ പരിതിയിലെ 4 മദ്രസ്സകളിലെയും (കേന്ദ്ര മദ്രസ്സ, കിഴക്കേക്കര മദ്രസ്സ, മുളന്തറ മദ്രസ്സ, കുന്നത് മദ്രസ്സ) മുഴുവൻ ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾക്കുമുളള ഖുർആനുകളും ഖിതാബുകളുമാണ് വിതരണം ചെയ്‌‌തത്‌.

2 ക്‌ളാസ്സുകൾ ഒഴിച്ച് ‌(അവ നാട്ടിൽ നിന്നും 2 സഹോദരങ്ങൾ സംഭാവന ചെയ്‌തിരുന്നു)

ഇപ്പോഴത്തെ ഈ ദുരിതപൂര്‍‌ണ്ണമായ അവസ്ഥയിലും  തുടർച്ചയായ വിവിധ തരത്തിലുള്ള സമാഹരണങ്ങള്‍ക്കിടയിലും ഇതിനു വേണ്ടി സഹകരിച്ച ക്യൂമാറ്റിന്റെ സഹപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നതായി ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ അറിയിച്ചു.

ഇവ്വിധമുള്ള സഹായം ഇപ്പോഴത്തെ അവസ്ഥയിൽ നാട്ടിലുള്ള രക്ഷിതാക്കൾക്ക്‌ അനുഗ്രഹമായി എന്നും സുമനസ്സുക്കള്‍ അഭിപ്രായപ്പെട്ടു.

മണ്‍ മറഞ്ഞ പ്രിയപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയുള്ള സദഖയായിട്ടാണ്‌ അധികപേരും ഈ സദുദ്യമത്തെ വിജയിപ്പിച്ചത്‌.സഹകരിച്ച എല്ലാ സഹോദരങ്ങളുടെയും ദാന ധര്‍‌മ്മങ്ങളും സ്വീകരിക്കുമാറാകട്ടെ.നമ്മില്‍ നിന്നും മണ്‍‌മറഞ്ഞു പോയവർക്കും പ്രസ്‌തുത നന്മയുടെ പ്രതിഫലം അവരുടെ പാരത്രിക ലോകത്ത്‌ അനുഗ്രഹിച്ചരുളുമാറാകട്ടെ.ക്യുമാറ്റ്‌ പ്രതികരിച്ചു.