നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 14 September 2015

ആവേശഭരിതമായ പ്രവര്‍‌ത്തക സംഗമം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ സാമൂഹിക സാന്ത്വന സേവന പ്രക്രിയകളില്‍ ഒറ്റക്കെട്ടായി സ്വദേശത്തും വിദേശത്തും പ്രവര്‍‌ത്തന നിരതരായവര്‍ ഏറെ പ്രശംസ അര്‍‌ഹിക്കുന്നു.അധ്യക്ഷന്‍ ഷറഫു ഹമീദ്‌ പറഞ്ഞു.അസോസിയേഷന്റെ പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഷറഫു ഹമീദ്‌.തുടര്‍‌ന്നു നടന്ന പ്രവര്‍‌ത്തകസമിതി റിപ്പോര്‍‌ട്ടും ചര്‍‌ച്ചയും അം‌ഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ടും ക്രിയാത്മകമായ നിര്‍‌ദേശങ്ങള്‍ കൊണ്ടും സമ്പന്നമായി.പുതിയ നേതൃത്വവും അതിന്റെ അണിയറ ശില്‍‌പികളും പ്രശംസനീയമായ പ്രവര്‍ത്തന രീതികൊണ്ട്‌ ഈ പ്രവാസി സം‌ഘത്തെ ധന്യമാക്കിയെന്ന്‌ അസോസിയേഷന്‍ സീനിയര്‍ അം‌ഗവും മുന്‍ അധ്യക്ഷനുമായ അബു കാട്ടില്‍ പറഞ്ഞു.അസോസിയേഷന്‍ സീനിയര്‍ അം‌ഗം ആര്‍.കെ. ഹമീദ്‌,വൈസ്‌ പ്രസിഡണ്ട്‌ അബ്ദുല്‍ നാസിര്‍ അബ്ദുല്‍ കരീം,താജുദ്ധീന്‍ കുഞ്ഞാമു,യുസഫ്‌ ഹമീദ്‌,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,സലീം ഖാദര്‍‌മോന്‍,അബു മുഹമ്മദ്‌മോന്‍,അസ്‌ലം ഖാദര്‍മോന്‍,ജാസിര്‍ അസീസ്‌,ഹാരിസ്‌ അബ്ബാസ്‌,സൈദാജ്‌, തൗഫീഖ്‌,തുടങ്ങിയ പ്രവര്‍‌ത്തകര്‍ ചര്‍‌ച്ചകളെ സജീവമാക്കി.

സമിതിയുടെ വിഭാവനയിലുള്ള ഭവന നിര്‍‌മ്മാണ പദ്ധതിയുടെ ആലോചനകള്‍‌ക്കും ആവിഷ്‌കാരത്തിനും അസോസിയേഷന്‍ സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി.

വാഗ്ദത്തം നല്‍‌കപ്പെട്ടതനുസരിച്ച്‌ ജുമാമസ്‌ജിദിന്‌ പുതിയ കാര്‍‌പറ്റ്‌ താമസിയാതെ വിരിക്കുമെന്നും ഇതിനു തികയാത്ത ഫണ്ട്‌ അം‌ഗങ്ങളില്‍ നിന്നും കണ്ടെത്താനും ധാരണയായി.

ദൈനം ദിന സാന്ത്വന സേവനങ്ങള്‍‌ക്ക്‌ കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ തോതനുസരിച്ച് ദായകരെ കണ്ടെത്താനുള്ള തീവ്രശ്രമം ഉണ്ടാകണമെന്ന നിര്‍‌ദേശം സ്വാഗതം ചെയ്യപ്പെട്ടു.

വുദുഹിയത്തുമായി ബന്ധപ്പെട്ട്‌ അസോസിയേഷന്റെ പങ്കാളിത്തം ഏറ്റവും ഉചിതമായ രീതിയില്‍ ഉറപ്പുവരുത്താന്‍ തീരുമാനിച്ചു.

മഹല്ലിലെ കാരുണ്യ പ്രവര്‍‌ത്തനങ്ങളോടൊപ്പം പ്രവാസികള്‍‌ക്ക്‌ പ്രത്യേകം കൈതാങ്ങാകാനുപകരിക്കുന്ന ഒരു വെല്‍ഫയര്‍ ഫണ്ട്‌ രൂപീകരിക്കാന്‍ തിരുമാനിച്ചു.

കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂര്‍‌ണമന്റ്‌ സം‌ഘടിപ്പിക്കാന്‍ തിരുമാനിച്ചു.ഇതിന്റെ സംഘാടനത്തിനു സൈദാജിന്റെ നേതൃത്വത്തില്‍ സലിം ഖാദര്‍മോന്‍,ഹാരിസ്‌ അബ്ബാസ്‌ എന്നിവരടങ്ങിയ ഉപസമിതിക്ക്‌ രൂപം കൊടുത്തു..

പ്രദേശ വാസികളില്‍ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സപ്‌തംബര്‍ 25 ന്‌ ഈദ്‌ സൗഹൃദ സം‌ഗമം സംഘടിപ്പിക്കാന്‍ തിരുമാനിച്ചു.

മഹല്ല്‌ വിഭാന ചെയ്‌ത പാര്‍‌പ്പിട സമുച്ചയത്തിലേക്ക്‌ പരമാവധി സഹകരണം ഉറപ്പു വരുത്താന്‍ ആഹ്വാനം ചെയ്യപ്പെട്ടു.

പ്രസിഡണ്ടിന്റെ ചേം‌ബറില്‍ ചേര്‍ന്ന യോഗം പ്രാര്‍‌ഥനയോടെ സമാപിച്ചു.