തിരുനെല്ലൂര്‍:ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പരിശുദ്ധ റമദാനില്‍ വിതരണം ചെയ്‌തു വരാറുള്ള റമദാന്‍ സ്‌നേഹ സ്‌പര്‍ശം ജൂണ്‍ 3 തിങ്കളാഴ്‌ച കാലത്ത് മദ്രസ്സാങ്കണത്തില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍ഥനയോടെ നടന്ന ലളിതമായ ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് അബു കാട്ടിലും മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയും ചേര്‍ന്ന് ആദ്യ ഗുണഭോക്താവിന് സമ്മാനിച്ചു കൊണ്ട് തുടക്കം കുറിച്ചു.
അവധിയില്‍ നാട്ടിലുള്ള അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും വിതരണത്തിന് നേതൃത്വം കൊടുത്തു.മഹല്ലിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യേകം പ്രത്യേകം സംഘങ്ങള്‍ വഴി റമദാന്‍ സ്‌നേഹ സ്‌പര്‍ശം നിര്‍വഹിക്കപ്പെട്ടതായി പ്രസിഡന്റ് ഷറഫു ഹമീദ് അറിയിച്ചു.ഈഫ്‌ത്വാര്‍ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നാട്ടില്‍ നിന്നും ഫൈനാന്‍സ് സെക്രട്ടറി ഹാരിസ് അബ്ബാസ് അറിയിച്ചു.