മുല്ലശ്ശേരി:പ്രവാചകാനുരാഗം പ്രഖ്യാപനത്തിലൊതുക്കാതെ ജീവിതത്തിന്റെ അടക്ക അനക്കങ്ങളില്‍ സ്‌ഫുരിക്കുന്നതായിരിക്കണം.യുവ പണ്ഡിതന്‍ അസ്‌ഹാല്‍ ഹസന്‍ ബുഖാരി പറഞ്ഞു.മുല്ലശ്ശേരി കുന്നത്ത് അബൂബക്കര്‍ സിദ്ധീഖ് മസ്‌ജിദ് അങ്കണത്തില്‍ മിലാദ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.അസ്‌ഹാല്‍.ഏറെ സൂക്ഷ്‌മമായ പ്രവാചക ചലനങ്ങള്‍ പോലും ജിവിതത്തില്‍ പകര്‍ത്തുന്നതില്‍ ശുഷ്‌കാന്തി പുലര്‍ത്തിയിരുന്ന പൂര്‍വ സൂരികളെ ഉദ്ധരിച്ചു കൊണ്ട് പ്രഭാഷകന്‍ വിശദീകരിച്ചു.ജനറല്‍ സെക്രട്ടറി ഹാജി മുഹമ്മദ് സ്വാഗതം ആശംസിച്ചു.ആര്‍.കെ.അഹമ്മദ് കബീര്‍ ആശംസകള്‍ നേര്‍ന്നു.
സുബഹിക്ക് ശേഷമുള്ള മൗലിദ് പാരായണത്തോടെയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.കാലത്ത് മഹല്ലു പ്രസിഡണ്ട് മുസ്‌തഫ തങ്ങള്‍ പതാക ഉയര്‍ത്തി.ഖത്വീബ് ജമാലുദ്ധീന്‍ ബാഖവിയുടെ പ്രാര്‍ഥനയ്‌ക്ക് ശേഷം നടന്ന ആഘോഷ യാത്രയില്‍ വൈസ് പ്രസിഡണ്ട് ഹാജി സെയ്‌തലവി,പി.പി മുഹമ്മദ്,ജനറല്‍ സെക്രട്ടറി ഹാജി മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈകീട്ട് നടന്ന സംഗമത്തില്‍ മദ്രസ്സാ വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍ മികവു കൂട്ടി.പാരിതോഷികങ്ങളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്‌തു.സെക്രട്ടറി അലി എന്‍.എം നന്ദി പ്രകാശിപ്പിച്ചു.