ദോഹ:സംസ്ഥാന യുവജനോത്സവത്തില്‍ പാടൂര്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച്
തിരുനെല്ലുരിന്റെ പ്രതിഭകള്‍ താരങ്ങളായി.സഹദ് ഉസ്‌മാന്‍ കടയില്‍, മുഹമ്മദ്
സ്വാലിഹ് നൗഷാദ് എന്നീ മിടുക്കന്മാരാണ് ഈ പ്രതിഭകള്‍. ദഫിലും അറബന
മുട്ടിലും സഹദ് തിളങ്ങിയപ്പോള്‍ .അറബന മുട്ടില്‍ മുഹമ്മദ് സ്വാലിഹ് മികവു തെളിയിച്ചു.
പ്രദേശത്തെ പെണ്‍ പ്രതിഭകളും പിന്നിലല്ലെന്നു തെളിയിച്ചു കൊണ്ട് അസീമ ഹംസ,ലുത്‌ഫിയ റഫീഖ്, പി.എം ഷയ്‌മ എന്നിവര്‍ അറബി ഉപന്യാസം,ഉറുദു ഉപന്യാസം,അറബി നിഘണ്ടു നിര്‍മ്മാണം എന്നിവയില്‍ യഥാക്രമം ഗ്രേഡിനര്‍ഹരായപ്പോള്‍ തിരുനെല്ലൂരിനു തങ്കത്തിളക്കം പകര്‍ന്ന് ഫര്‍ഹാന പരീദ് ചിറക്കല്‍ ഉറുദു ഉപന്യാസം സെക്കന്റ് എ ഗ്രേഡിന് അര്‍ഹയായിരിക്കുന്നു.പ്രാദേശിക ഗ്രാമപഞ്ചായത്തുകള്‍ ഈ പ്രതിഭകള്‍ക്കും സംഘത്തിനും സ്വീകരണം ഒരുക്കുകയും അനുമോദിക്കുകയും ചെയ്‌തു.നാടിന്റെ യശസ്സുയര്‍ത്തിയ ഈ പ്രതിഭകള്‍ക്ക് ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അനുമോദനം അറിയിച്ചു.