ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ തെരഞ്ഞെടുപ്പിനു സജ്ജമായതായി.തെരഞ്ഞെടുപ്പ് സമിതി വിലയിരുത്തി.ഖ്യുമാറ്റ് വൈസ് പ്രസിഡണ്ട് സലീം നാലകത്തിന്റെ മേല്‍ നോട്ടത്തില്‍ സെക്രട്ടറിമാരായ ഷൈദാജ് കുഞ്ഞു ബാവു,ഹാരിസ് അബ്ബാസ് എന്നിവരുടെ സഹകരണത്തോടെ ജനറല്‍ ബോഡി പ്രചരണം അവലോകനം ചെയ്‌തതായി ജനറല്‍ സെക്രട്ടറി പറഞ്ഞു.ഏറ്റവും പുതിയ കണക്കനുസരിച്ച് വിശാല തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും ഖത്തറിലുള്ളത് 147 പേരാണ്.140 അംഗങ്ങള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവരാണ്.നല്ല ശതമാനം പേരുടെയും സാന്നിധ്യം ജനറല്‍ ബോഡിയില്‍ ഹാജറുണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നു സെക്രട്ടറി ആത്മ വിശ്വാസം പ്രകടിപ്പിച്ചു.യാത്രാ സൗകര്യം അത്യാവശ്യമുള്ള അംഗങ്ങള്‍ക്ക് വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടറി തെരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.
ജനറല്‍ ബോഡിയിലെ അജണ്ട പ്രകാരമുള്ള നടപടികളും വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും അധ്യക്ഷന്റെ വിശദീകരണവും ഉപക്രമവും കഴിഞ്ഞാല്‍ 2017 ലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ് ക്രമങ്ങള്‍ക്ക് തുടക്കമാവും.
പ്രവര്‍ത്തക സമിതി ശുപാര്‍ശ ചെയ്‌ത നിശ്ചിത അംഗങ്ങളുടെ പേരു വിവരങ്ങള്‍ അവതരിപ്പിച്ച് ആവശ്യമെങ്കില്‍ അംഗങ്ങളെ സ്വീകരിച്ചു കൊണ്ടും നിരാകരിച്ചു കൊണ്ടും പുതിയ പ്രവര്‍ത്തക സമിതിയുടെ പാനലിന് ജനറല്‍ ബോഡിയുടെ അംഗീകാരം നേടും.തുടര്‍ന്നു രഹസ്യ ബാലറ്റു പ്രകാരം പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,ജനറല്‍ സെക്രട്ടറി,സെക്രട്ടറി,ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ തുടങ്ങും.
ഹാജറായ ഒരോ അംഗവും തങ്ങളുടെ പേരും വിലാസവും രേഖപ്പെടുത്തണം.ശേഷം അഞ്ച് വ്യത്യസ്ഥ നിറങ്ങളിലുള്ള ബാലറ്റു പേപ്പറുകള്‍ നല്‍കപ്പെടും.അതില്‍ ഓരോന്നിലും അതതു പദവികളിലേയ്‌ക്ക് തങ്ങള്‍ ഇഷ്‌ടപ്പെടുന്ന വ്യക്തിയുടെ പേര്‍ രേഖപ്പെടുത്തി നിശ്ചിത പെട്ടിയില്‍ നിക്ഷേപിക്കണം.എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തി എന്നുറപ്പാക്കിയതിനു ശേഷം വോട്ടെണ്ണി ഫല പ്രഖ്യാപനം നടത്തും.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഖമമായ നടത്തിപ്പിനു ആവശ്യമെങ്കില്‍ സമിതി അംഗങ്ങള്‍ കൂടാതെ മറ്റു സഹോദരങ്ങളുടെയും സേവനം ഉപയോഗപ്പെടുത്തും.
പുതുതായി തെരെഞ്ഞെടുക്കപ്പെടുന്ന ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തോടെയായിരിക്കും രണ്ട് അസി:സെക്രട്ടറിമാരെ നിയോഗിക്കുക.മീഡിയാ വിഭാഗത്തിലേയ്‌ക്ക് രണ്ട് പേരെയും പിന്നീട് നിയോഗിക്കും.നിര്‍വാഹക സമിതിയില്‍ ഒമ്പത് അംഗങ്ങളുണ്ടായിരിയ്‌ക്കും.
തെരഞ്ഞെടുപ്പ് സംബന്ധമായ അവസാനവട്ട ഓണ്‍ ലൈന്‍ ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍,അംഗങ്ങളായ ഹമീദ് ആര്‍.കെ,ഹുസൈന്‍ കെ.വി,പ്രസിഡണ്ട് ഷറഫു ഹമീദ്,ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ കോഫി ഹൗസില്‍ ജനുവരി 27 ന് വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം ജനറല്‍ബോഡിയും തെരഞ്ഞെടുപ്പും നടക്കും.സൗഹൃദാന്തരിക്ഷത്തില്‍ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സഹൃദയരുടെ സഹകരണം തെരഞ്ഞെടുപ്പ് സമിതി അഭ്യര്‍ഥിച്ചു.