ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ് ഖത്തര്‍ സീസണ്‍ 2 ക്രിക്കറ്റുത്സവത്തിന്റെ കൊട്ടിക്കലാശം ജനുവരി 20 ന് കാലത്ത് മര്‍ഖിയ മുഹമ്മദന്‍സ് ഗ്രൗണ്ടില്‍ അങ്കം കുറിക്കും.കാലത്ത് 06.30 ന് ഹാരിസ് അബ്ബാസ് നയിക്കുന്ന മുഹമ്മദന്‍സ് ബി ടീമും ,ബൈല്‍സ് ഇലവനും ആദ്യം കൊമ്പു കോര്‍ക്കും.08.30 ന് ഷറഫു സെയ്‌തു മുഹമ്മദ് നേതൃത്വം നല്‍കുന്ന മുഹമ്മദന്‍സ് എ ടീമും,മലബാര്‍ ഇലവനും തമ്മിലും മാറ്റുരയ്‌ക്കും.ഉച്ചയ്‌ക്ക് ശേഷം 2 മണിയ്‌ക്ക് ഫൈനല്‍ മത്സരവും കളം നിറഞ്ഞാടും.ഖത്തറിലെ പ്രഗത്ഭര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു സാക്ഷ്യം വഹിക്കാന്‍ കായിക പ്രേമികളുടെ വലിയ നിര തന്നെയുണ്ടാവുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ.
ആവേശകരമായ കളിയും കളവും ആസ്വദിക്കാനും ആശീര്‍വദിക്കാനും എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി മുഹമ്മന്‍സ് ഭാരവാഹികള്‍ പറഞ്ഞു.