നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 11 January 2017

സര്‍വെ പുരോഗമിക്കുന്നു

ദോഹ:മഞ്ഞിയില്‍ ബ്ലോഗ്‌ സമുച്ചയം പതിനായിരക്കണക്കിന്‌ വായനക്കാരാല്‍ സമ്പന്നമാണ്‌.അതില്‍ തിരുനെല്ലൂര്‍ ഗ്രാമത്തെ പ്രതിനിധാനം ചെയ്യുന്നതാണ്‌ ദിതിരുനെല്ലുര്‍ ബ്ലോഗ്‌.

മുഹമ്മദന്‍‌സ്‌ ഖത്തറിനെ വിലയിരുത്താന്‍ ദിതിരുനെല്ലൂരൊരുക്കിയ സര്‍വെ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ശരാശരി 2500 അനുഗാമികളാണ്‌ ദിതിരുനെല്ലൂരിനുള്ളത്.ഇതില്‍  750 വായനക്കാര്‍ അഥവാ 30 ശതമാനം സ്വദേശത്തും വിദേശത്തും ഉള്ള തിരുനെല്ലൂര്‍‌ മഹല്ലു പരിധിയില്‍ പെട്ടവരാണെന്നാണ്‌ നിഗമനം.30 ശതമാനം ചാവക്കാട്‌ പ്രാന്ത പ്രദേശത്തുള്ളവരും 20 ശതമാനം തൃശുര്‍ ജില്ലയുടെ ഇതര താലൂക്കുകളിലുള്ളവരും 20 ശതമാനം പേര്‍ ജില്ലക്ക്‌ പുറത്തുള്ളവരുമായിരിക്കാം.തിരുനെല്ലൂര്‍ മഹല്ലു പരിധിയിലെ ഓണ്‍ലൈന്‍ വായനക്കാര്‍ 500 പേര്‍ അഥവാ ശരാശരി ദിതിരുനെല്ലൂര്‍ വായനക്കാരിലെ 66.66 ശതമാനം പേര്‍ സര്‍വെ തുടങ്ങി ഇരുപത്തിനാല്‌ മണിക്കൂര്‍ പുര്‍ത്തിയാവുന്നതോടെ ഹാജറായിട്ടുണ്ട്‌.ഹാജറായവരില്‍ 50 അം‌ഗങ്ങള്‍ അഥവ 10 ശതമാനം പേര്‍ സര്‍വെയിലെ എക്സലന്റ് ബട്ടണില്‍ മാത്രം പ്രതികരിച്ചിട്ടുണ്ട്‌.ഒരാഴ്‌ച നീണ്ടു നില്‍‌ക്കുന്ന സര്‍വെയുടെ പൂര്‍‌ണ്ണ ഫലം ജനുവരി 17 നു പ്രസിദ്ധീകരിക്കും.
ദിതിരുനെല്ലൂര്‍